'യുഎസ് മോഡൽ, ഇന്ത്യയിൽ ട്രിപ്പിൽ'; ഡേറ്റിംഗ് ആപ്പിലൂടെ 700ലേറെ സ്ത്രീകളെ പറ്റിച്ചു, പണം തട്ടി, ഒടുവിൽ അറസ്റ്റ്

By Web Desk  |  First Published Jan 4, 2025, 1:56 PM IST

ഡേറ്റിംഗ് ആപ്പായ ബംബിളിലും സ്നാപ്പ് ചാറ്റിലൂടെയാണ് തുഷാർ സ്ത്രീളെ കെണിയിലാക്കിയിരുന്നത്. ബംബിള്‍ വഴി 500 സ്ത്രീകളെയും സ്‌നാപ്ചാറ്റും വാട്‌സാപ്പും വഴി 200 സ്ത്രീകളെയും ഇയാള്‍ തട്ടിപ്പിനിരയാക്കി എന്ന് പോലീസ് പറയുന്നു.


ദില്ലി: യുഎസ് മോഡൽ ചമഞ്ഞ് ഡേറ്റിംഗ് ആപ്പുകളിലൂടെ പരിചയപ്പെട്ട സ്ത്രീകളെ ബ്ലാക്ക്മെയിൽ ചെയ്ത് പണം തട്ടിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹി സ്വദേശിയായ 23-കാരന്‍ തുഷാര്‍ സിങ് ബിഷ്താണ് പിടിയിലായത്. ഉത്തർ പ്രദേശിലെ ഒരു സ്വകാര്യ കമ്പനിയിലെ ജോലിക്കാരനായ തുഷാർ താൻ യുഎസിൽ മോഡലാണെന്നും ഇന്ത്യയിൽ സന്ദർശനത്തിന് എത്തിയതാണെന്നും പറഞ്ഞാണ് സ്ത്രീളെ കെണിയിലാക്കിയത്. 700 ഓളം സ്ത്രീകളെ ഇയാൾ കബളബിപ്പിച്ച് പണം തട്ടിയെടുത്തിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.

ഡേറ്റിംഗ് ആപ്പായ ബംബിളിലും സ്നാപ്പ് ചാറ്റിലൂടെയാണ് തുഷാർ സ്ത്രീളെ കെണിയിലാക്കിയിരുന്നത്. 18 മുതല്‍ 30വയസ് വരെയുള്ള സ്തീകളായാണ് ഇയാൾ ലക്ഷ്യമിട്ടത്. ബംബിള്‍ വഴി 500 സ്ത്രീകളെയും സ്‌നാപ്ചാറ്റും വാട്‌സാപ്പും വഴി 200 സ്ത്രീകളെയും ഇയാള്‍ തട്ടിപ്പിനിരയാക്കി എന്ന് പോലീസ് പറയുന്നു. കബളിപ്പിക്കപ്പെട്ട യുവതികളിലൊരാൾ പൊലീസിൽ പരാതി നൽകിയതോടെയാണ് തുഷാറിന് പിടി വീഴുന്നത്. ഇന്റര്‍നാഷണല്‍ മൊബൈല്‍ നമ്പര്‍ സംഘടിപ്പിച്ചാണ് തുഷാർ  വ്യാജ പ്രൊഫൈലുണ്ടാക്കിയതെന്ന് പൊലീസ് പറഞ്ഞു.

Latest Videos

ഈ വ്യാജപ്രൊഫൈലിലൂടെ ബംബിളിലും സ്നാപ് ചാറ്റിലും സ്ത്രീകളുമായി അടുപ്പത്തിലായി. പിന്നീട് ഇവരുടെ നഗ്ന ചിത്രങ്ങളടക്കം കൈക്കാലാക്കി ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു തുഷാറിന്‍റെ രീതി. വിശ്വാസം നേടിയെടുത്ത ശേഷം യുവതികളുടെ മൊബൈൽ നമ്പരും ചിത്രങ്ങളും വീഡിയോകളും വ്യക്തിപരമായ വിവരങ്ങളുമടക്കം ഇയാൾ കൈക്കലാക്കിയിരുന്നു. സ്വകാര്യ വിവരങ്ങൾ പുറത്ത് പോകുമെന്ന് ഭയന്ന് പല സ്ത്രീകളും തട്ടിപ്പ് തിരിച്ചറിഞ്ഞിട്ടും പൊലീസിനെ സമീപിച്ചിരുന്നില്ല. ഇത് തുഷാറിന് തട്ടിപ്പ് നടത്താൻ കൂടുതൽ പ്രചോദനമായി.

സ്‌നാപ്ചാറ്റ് വഴിയും മറ്റുമയക്കുന്ന ഫോട്ടോസും വീഡിയോകളും യുവതികൾ അറിയാതെ തുഷാർ തന്‍റെ  ഫോണില്‍ സേവ് ചെയ്യുന്നുണ്ടായിരുന്നു. പിന്നീട് ഈ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നും ഡാർക്ക് വെബ്ബിൽ വിൽക്കുമെന്നുമടക്കം ഭീഷണിപ്പെടുത്തിയായിരുന്നു പണം തട്ടിയിരുന്നത്. ഒടുവിൽ തട്ടിപ്പിനിരയായ യുവതി പരാതി നൽകിയതോടെയാണ് പ്രതിയെ പിടികൂടാനായതെന്ന് പൊലീസ് പറഞ്ഞു. ദില്ലി നിവാസിയായ തുഷാർ ബിബിഎ ബിരുദധാരിയാണ്. കഴിഞ്ഞ മൂന്ന് വർഷമായി നോയിഡയിലെ ഒരു സ്വകാര്യ കമ്പനിയിൽ ടെക്‌നിക്കൽ റിക്രൂട്ടറായി ജോലി ചെയ്തു വരികയായിരുന്നു ഇയാളെന്നും പൊലീസ് പറഞ്ഞു.

Read More : 'ഇത്തവണ പെട്ടത് തിരുവനന്തപുരംകാരൻ, പ്രതിയും മലയാളി, മലപ്പുറംകാരൻ'; 2 കോടി തട്ടിയത് ഇങ്ങനെ, ഒടുവിൽ പിടിവീണു

click me!