ബംബിളിൽ 500, സ്നാപ്ചാറ്റിൽ 200, 23 കാരൻ 700 സ്ത്രീകളുമായി ബന്ധമുണ്ടാക്കി ഭീഷണിപ്പെടുത്തി പറ്റിച്ചു, പിടിയിൽ

By Web Desk  |  First Published Jan 5, 2025, 1:58 AM IST

'അമേരിക്കയിൽ നിന്നുള്ള ബ്രസീലിയൻ മോഡൽ' ചമഞ്ഞ് സൈബർ തട്ടിപ്പും ലൈംഗീകാതിക്രമവും നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു


ദില്ലി: ദില്ലിയിൽ 'അമേരിക്കയിൽ നിന്നുള്ള ബ്രസീലിയൻ മോഡൽ' ചമഞ്ഞ് സൈബർ തട്ടിപ്പും ലൈംഗീകാതിക്രമവും നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മോഡൽ എന്ന വ്യാജേന 700 സ്ത്രീകളെയാണ് 23 കാരനായ യുവാവ് പറ്റിച്ചത്. സാമൂഹിക മാധ്യമങ്ങൾ വഴി യുവതികൾക്കും വീട്ടമ്മമാർക്കുമായി വലവിരിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്. യു എസിൽ നിന്നുള്ള ബ്രസീലിയൻ മോഡൽ എന്ന് പറഞ്ഞ് സ്ത്രീകളുമായി സൗഹൃദം സ്ഥാപിക്കുകയാണ് യുവാവിന്‍റെ പതിവ്. പിന്നീട് ഇവരിൽ നിന്ന് കൈക്കലാക്കുന്ന സ്വകാര്യ ചിത്രങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുകയാണ് യുവാവ് ചെയ്തിരുന്നത്.

300 അപേക്ഷകൾ, 500 മെയിലുകൾ, ഒടുവിൽ സ്വപ്നം കണ്ട ജോലി തേടി വന്നു; പിന്നിട്ട കഷ്ടപ്പാടുകളെ കുറിച്ച് യുവാവ്

Latest Videos

ഇരകളെ കബളിപ്പിക്കുന്നതിനും സ്വകാര്യ ചിത്രങ്ങളും റെക്കോർഡിംഗുകളും ഉപയോഗിച്ച് അവരെ ഭീഷണിപ്പെടുത്തി പണം തട്ടിയതിന് തുഷാർ ബിഷ്തെന്ന യുവാവിനെ വെസ്റ്റ് ഡിസ്ട്രിക്റ്റിലെ സൈബർ പൊലീസാണ് അറസ്റ്റ് ചെയ്തതെന്ന് ദില്ലി പൊലീസ് അറിയിച്ചു. ബംബിൾ, സ്‌നാപ്ചാറ്റ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് പ്രതി, സ്ത്രീകളുമായി ബന്ധം സ്ഥാപിച്ചിരുന്നതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ബംബിളിലൂടെ 500 സ്ത്രീകളെയും സ്‌നാപ്ചാറ്റിലൂടെ 200 പേരെയും പറ്റിച്ചെന്നാണ് പൊലീസ് വിവരിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!