കെജ്‍രിവാളിന് പനിയും തൊണ്ട വേദനയും; കൊവിഡ് പരിശോധന നടത്തും

By Web Team  |  First Published Jun 8, 2020, 2:29 PM IST

മുഖ്യമന്ത്രിക്ക് നേരിയ പനിയും തൊണ്ട വേദനയും ഉണ്ടെന്നും ഡോക്ടർമാരുടെ നിർദ്ദേശത്തെ തുടർന്നാണ് നീരീക്ഷണത്തിലേക്ക് മാറിയതെന്നും ആം ആദ്മി നേതാവ് സ‍ഞ്ജയ് സിങ്ങ് അറിയിച്ചു


ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് സ്വയം  നീരീക്ഷണത്തിലേക്ക് മാറി. നാളെ കൊവിഡ് പരിശോധന നടത്തും. മുഖ്യമന്ത്രിക്ക് നേരിയ പനിയും തൊണ്ട വേദനയും ഉണ്ടെന്നും ഡോക്ടർമാരുടെ നിർദ്ദേശത്തെ തുടർന്നാണ് നീരീക്ഷണത്തിലേക്ക് മാറിയതെന്നും ആം ആദ്മി നേതാവ് സ‍ഞ്ജയ് സിങ്ങ് അറിയിച്ചു.

കെജ്‍രിവാളിന് ഞായറാഴച് മുതല്‍ പനിയുണ്ട്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ എല്ലാ പരിപാടികളും മാറ്റിവെച്ചാണ് കെജ്‍രിവാള്‍ സ്വയം നിരീക്ഷണത്തില്‍ പോയത്. കഴിഞ്ഞ ദിവസങ്ങളില്‍ ചില ചര്‍ച്ചകളില്‍ മുഖ്യമന്ത്രി പങ്കെടുത്തിരുന്നു. ഒപ്പം ദില്ലി സെക്രട്ടറിയേറ്റിലും എത്തിയിരുന്നു.

Latest Videos

അതേസമയം, ദില്ലിയിലെ ആശുപത്രികളിൽ ദില്ലിക്കാർക്ക് മാത്രമായി ചികിത്സ പരിമിതിപ്പെടുത്തി കൊണ്ടുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങി. ചികിത്സ സമയത്ത് ഹാജരാക്കേണ്ട രേഖകളുടെ വിവരങ്ങളും സർക്കാർ പുറത്തിറക്കി, വോട്ടർ ഐഡി, ബാങ്ക് പാസ് ബുക്ക്, റേഷൻ കാർഡ്, പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, ഏറ്റവും ഒടുവിൽ അടച്ച വാട്ടർ വൈദ്യുതി,ടെലഫോൺ ബില്ലുകൾ ജൂൺ ഏഴിന് മുൻപുള്ള ആധാർ കാർഡ് ഇവ ഏതെങ്കിലും ഒന്ന് ചികിത്സ കിട്ടാനായി ഹാജരാക്കണം. തീരുമാനം നിർഭാഗ്യകരമെന്നും വിഷയത്തിൽ കേന്ദ്രം ഇടപെടണമെന്ന് ബിഎസ്പി അധ്യക്ഷ മായാവതി ആവശ്യപ്പെട്ടു. 

click me!