ഇന്ന് രാത്രി മുതൽ അടുത്ത തിങ്കളാഴ്ച വരെയാണ് സമ്പൂർണ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. ഉത്തർപ്രദേശിലും ദില്ലിയിലും പ്രതിദിന വർധനവ് ഇരുപത്തി അയ്യായിരത്തിന് മുകളിലാണ്.
ദില്ലി: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ദില്ലിയിൽ സമ്പൂർണ്ണ കർഫ്യൂ പ്രഖ്യാപിച്ചു. ഒരാഴ്ചത്തേക്ക് സമ്പൂർണ കർഫ്യൂ ഏര്‍പ്പെടുത്താനാണ് തീരുമാനം. ഇന്ന് രാത്രി മുതൽ അടുത്ത തിങ്കളാഴ്ച വരെയാണ് സമ്പൂർണ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. ഉത്തർപ്രദേശിലും ദില്ലിയിലും പ്രതിദിന വർധനവ് ഇരുപത്തി അയ്യായിരത്തിന് മുകളിലാണ്. കൂടൂതൽ വിവരങ്ങൾ മുഖ്യമന്ത്രി പന്ത്രണ്ട് മണിക്ക് പ്രഖ്യാപിക്കും.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തമിഴ്നാട്ടിൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്. രാത്രി പത്ത് മണി മുതൽ പുലർച്ചെ നാല് വരെയാണ് നിയന്ത്രണം. ഞായറാഴ്ച മുഴുവൻ സമയ കർഫ്യൂവാണ്. ആവശ്യ സർവീസുകൾക്ക് മാത്രമേ ഈ സമയത്ത് ഇളവുള്ളൂ. വ്യവസായശാലകൾക്ക് പ്രവർത്തിക്കാൻ അനുമതിയുണ്ട്. കേരളത്തിൽ നിന്ന് ഉൾപ്പടെയുള്ള ഇതരസംസ്ഥാന ബസുകൾ രാത്രി അനുവദിക്കില്ല. ഹോട്ടലുകളിൽ അമ്പത് ശതമാനം പേരെ മാത്രമേ പ്രവേശിപ്പിക്കാനാകൂ. ഓൺലൈൻ ഭക്ഷണവിതരണ ആപ്പുകളിലെ ജീവനക്കാർക്ക് പ്രവർത്തിക്കാൻ അനുമതിയുണ്ട്. വിനോദസഞ്ചാരകേന്ദ്രങ്ങളിലും ബീച്ചുകളിലും സന്ദർശകർക്ക് വിലക്കുണ്ട്.