കൊണ്ടുവന്നത് തായ്‌ലൻഡിൽ നിന്ന്, 5000 കോടിയുടെ ലഹരിവേട്ട, പിടികൂടിയത് 518 കിലോഗ്രാം കൊക്കെയിൻ

By Web Team  |  First Published Oct 13, 2024, 10:59 PM IST

ഗുജറാത്ത് പോലീസും ദില്ലി പോലീസും സംയുക്തമായിട്ടാണ് ഓപ്പറേഷൻ നടത്തിയത്.


ദില്ലി: വീണ്ടും ദില്ലി പോലീസിന്റെ ലഹരി വേട്ട. 5000 കോടി രൂപയുടെ കൊക്കെയിൽ പിടികൂടി. ഗുജറാത്ത് പോലീസും ദില്ലി പോലീസും സംയുക്തമായിട്ടാണ് ഓപ്പറേഷൻ നടത്തിയത്. തായ്‌ലാൻഡിൽ നിന്ന് ദില്ലിക്ക് എത്തിക്കാൻ കൊണ്ടുവന്ന 518 കിലോഗ്രാം കൊക്കെയിനാണ് ഗുജറാത്തിൽ വച്ച് പിടികൂടിയത്. 

രണ്ടാഴ്ചക്കിടെ 13,000 കോടി രൂപയുടെ ലഹരി മരുന്നാണ് ദില്ലി പോലീസ് പിടികൂടിയത്. 1289 കിലോ കൊക്കെയിൻ രണ്ടാഴ്ചക്കിടെ പിടിച്ചെടുത്തു. രമേഷ് നഗറിൽ നിന്നാണ് നേരത്തെ മയക്കുമരുന്ന് പിടികൂടിയത്. ദില്ലി പൊലീസിന്‍റെ പ്രത്യേക സെൽ ജിപിഎസ് വഴി മയക്കുമരുന്ന് വിതരണക്കാരനെ കണ്ടെത്തുകയായിരുന്നു. എന്നാൽ പ്രതികൾ ലണ്ടനിലേക്ക് രക്ഷപ്പെട്ടു. നേരത്തെ 5,600 രൂപയുടെ കൊക്കെയ്ൻ പിടിച്ചെടുത്ത അതേ സംഘത്തിന്റേതാണ് ഈ പിടികൂടിയ കൊക്കെയ്നെന്നും പൊലീസ് പറയുന്നു. 

Latest Videos

undefined

'പശുത്തൊഴുത്തിൽ കിടന്നാൽ ക്യാൻസർ മാറും'; ജന്മദിനവും വിവാഹ വാർഷികവും ഗോശാലകളിൽ ആഘോഷിക്കണമെന്നും യുപി മന്ത്രി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!