അവശിഷ്ടങ്ങൾ വിശദമായ പരിശോധനക്ക് അയച്ചു. കമ്പനിയുടെ വിശദീകരണം തേടിയശേഷം മറ്റ് നടപടികളിലേക്ക് കടക്കുമെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചു.
മുംബൈ: ഗുജറാത്തിലെ ജാംനഗറിൽ പൊട്ടറ്റോ ചിപ്സ് പാക്കറ്റിൽ നിന്നും ചത്ത തവളയെ കണ്ടെത്തി. ബാലാജി വേഫേഴ്സിൻ്റെ ചിപ്സ് പാക്കറ്റ് പൊട്ടിച്ചപ്പോളാണ് അതിൽ ചത്ത തവളയെ കണ്ടെത്തിയത്. പകുതി ചിപ്സ് കഴിച്ച ശേഷമാണ് ഇത് കാണുന്നത്. ഉപഭോക്താവായ യാസ്മിൻ പട്ടേൽ കമ്പനിയിൽ വിളിച്ച് പരാതി പറഞ്ഞെങ്കിലും കാര്യമായ പ്രതികരണം ഉണ്ടായില്ല. യാസ്മിൻ്റെ പരാതിയിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് ചിപ്സ് വാങ്ങിയ കടയിൽ പരിശോധന നടത്തി മറ്റ് പാക്കറ്റുകൾ പരിശോധിച്ചു. അവശിഷ്ടങ്ങൾ വിശദമായ പരിശോധനക്ക് അയച്ചു. കമ്പനിയുടെ വിശദീകരണം തേടിയശേഷം മറ്റ് നടപടികളിലേക്ക് കടക്കുമെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചു.