വേവ്വേറെ വാക്സിനുകൾ കുത്തി വെക്കുന്നത് ഫലപ്രദം ആണെന്ന് ഐസിഎംആർ നേരത്തെ വ്യക്തമാക്കിയിരുന്നു. വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജ് ആകും പഠനവും പരീക്ഷണങ്ങളും നടത്തുക.
ദില്ലി: രാജ്യത്ത് 24 മണിക്കൂറിനിടെ 38,353 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 2.16 ആണ് ടിപിആർ. നിലവിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 140 ദിവസത്തെ ഏറ്റവും കുറഞ്ഞ നിലയിലാണ്. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം മൂന്ന് ലക്ഷത്തി തൊണ്ണൂറായിരത്തിൽ താഴെ എത്തിയെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
അതേസമയം, കൊവാക്സിൻ കൊവിഷീൽഡ് വ്യത്യസ്ത ഡോസുകൾ കുത്തി വെക്കാനുള്ള പരീക്ഷണം സംബന്ധിച്ച പഠനത്തിന് ഡിസിജിഐ അനുമതി നൽകി. വേവ്വേറെ വാക്സിനുകൾ കുത്തി വെക്കുന്നത് ഫലപ്രദം ആണെന്ന് ഐസിഎംആർ നേരത്തെ വ്യക്തമാക്കിയിരുന്നു. വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജ് ആകും പഠനവും പരീക്ഷണങ്ങളും നടത്തുക.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona