കർണാടകയിൽ ശിവക്ഷേത്രത്തിൽ സിലിണ്ടർ പൊട്ടിത്തെറിച്ചു; 9 അയ്യപ്പ ഭക്തർക്ക് പരിക്ക്

By Sangeetha KS  |  First Published Dec 23, 2024, 5:49 PM IST

ഭക്ഷണം പാകം ചെയ്ത ശേഷം ഭക്തർ സിലിണ്ടർ നോബ് ശരിയായി ഓഫ് ചെയ്യാത്തതാകാം സ്‌ഫോടനത്തിൽ കലാശിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്.


ബെംഗളൂരു: കർണാടകയിലെ ഹുബ്ബള്ളിയിലെ ശിവക്ഷേത്രത്തിൽ എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ച് ഒൻപത് അയ്യപ്പഭക്തർക്ക് ഗുരുതരമായി പൊള്ളലേറ്റു. ഞായറാഴ്ച രാത്രിയോടെയാണ് സംഭവം. സായിനഗറിൽ ക്ഷേത്രത്തിലെ മുറിയിൽ കിടന്ന് ഭക്തർ ഉറങ്ങുമ്പോഴായിരുന്നു സംഭവം. 

പരിക്കേറ്റ ഒൻപതുപേരെയും ഉടൻ തന്നെ കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. ഭക്ഷണം പാകം ചെയ്ത ശേഷം ഭക്തർ സിലിണ്ടർ നോബ് ശരിയായി ഓഫ് ചെയ്യാത്തതാകാം സ്‌ഫോടനത്തിൽ കലാശിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്. ശബരിമലയിലേക്ക് തീർത്ഥാടനത്തിനായി വരാനിരുന്ന ഭക്തർക്കാണ് പരിക്ക് പറ്റിയിരിക്കുന്നത്. 

Latest Videos

undefined

അതേ സമയം ശബരിമല തീർഥാടകരുടെ സുഗമമായ യാത്രയ്ക്കായി കേരളത്തിലേക്കും തിരിച്ചും 416 പ്രത്യേക ട്രെയിൻ ട്രിപ്പുകളും പ്രഖ്യാപിച്ചു. കേന്ദ്ര ന്യൂനപക്ഷകാര്യ, ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസന വകുപ്പ് സഹമന്ത്രി ജോർജ് കുര്യന്റെ അഭ്യർത്ഥന മാനിച്ച് കേന്ദ്ര റെയിൽവേ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് കേരളത്തിലേക്കുള്ള പ്രത്യേക ട്രെയിൻ ഓപ്പറേഷന് അനുമതി നൽകുകയായിരുന്നു. ശബരിമല തീർഥാടനത്തിനായി കേരളത്തിലേക്കുള്ള 416 സ്‌പെഷ്യൽ ട്രെയിൻ ട്രിപ്പുകളുടെ വിശദാംശങ്ങൾ 

സൗത്ത് വെസ്റ്റേൺ റെയിൽവേ (SWR): 42 ട്രിപ്പുകൾ 
ദക്ഷിണ റെയിൽവേ (SR): 138 ട്രിപ്പുകൾ 
സൗത്ത് സെൻട്രൽ റെയിൽവേ (SCR): 192 ട്രിപ്പുകൾ 
ഈസ്റ്റ് കോസ്റ്റ് റെയിൽവേ (ECOR): 44 ട്രിപ്പുകൾ 

പലരും തിരഞ്ഞെടുക്കാൻ മടിക്കുന്ന 14 കീ.മീ നീളുന്ന അതികഠിന യാത്ര; റീൽസ് കണ്ട് വരല്ലേ, പൊല്ലാപ്പിലായി അധികൃതർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!