
ചെന്നൈ: സുപ്രധാന പ്രഖ്യാപനം നടത്താൻ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. സ്വയംഭരണാവകാശത്തിൽ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പ്രഖ്യാപനം നടത്തുമെന്നാണ് ഡിഎംകെ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഇന്ന് രാവിലെ നിയമസഭയിലാകും സംസ്ഥാനത്തിന്‍റെ അവകാശം സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുക.
ഭാഷാപരമായ അവകാശവുമായി ബന്ധപ്പെട്ട പ്രഖ്യാപനം എന്നാണ് സൂചന. 1974ൽ കരുണാനിധി സര്‍ക്കാര്‍ സ്വയംഭരണാവകാശം സംബന്ധിച്ച പ്രമേയം നിമയസഭയിൽ പാസാക്കിയിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളിലെ രാഷ്ട്രീയ നേതൃത്വങ്ങളടക്കം തമിഴ്നാട്ടിലേക്ക് ഉറ്റുനോക്കുകയാണ്. രാവിലെ 9.30ന് തമിഴ്നാട് നിയമസഭ സമ്മേളനം തുടങ്ങിയശേഷമായിരിക്കും സ്റ്റാലിന്‍റെ നിര്‍ണായക പ്രഖ്യാപനമുണ്ടാകുക.
മെഹുൽ ചോക്‌സിക്ക് ചൈനയടക്കം 10 രാജ്യങ്ങളിൽ സ്വത്ത്; കണ്ടു കെട്ടാൻ ഇഡിയുടെ ഊര്‍ജിത നീക്കം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam