ദില്ലിയിൽ സിആര്‍പിഎഫ് ഉദ്യോഗസ്ഥൻ കൊവിഡ് ബാധിച്ച് മരിച്ചു

By Web Team  |  First Published May 21, 2020, 7:34 PM IST

കൊവിഡ് ബാധിച്ച മരിച്ച സിആർപിഎഫ് ഉദ്യോഗസ്ഥരുടെ എണ്ണം രണ്ടായി. ഇത് വരെ 335 സിആർപിഎഫ് ഉദ്യോഗസ്ഥര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 


ദില്ലി: ദില്ലിയിൽ സിആർപിഎഫ് ഉദ്യോഗസ്ഥൻ കൊവിഡ് ബാധിച്ച് മരിച്ചു. ബിഹാര്‍ സ്വദേശിയായ എഎസ്ഐ പഞ്ച്ദേവ് റാം ആണ് കൊവിഡ് ബാധിച്ച് മരിച്ചത്. നേരത്തെ ലിവര്‍ കാൻസറിന് ചികിത്സയിലായിരുന്നു ഇദ്ദേഹം. ഇതോടെ കൊവിഡ് ബാധിച്ച മരിച്ച സിആർപിഎഫ് ഉദ്യോഗസ്ഥരുടെ എണ്ണം രണ്ടായി. ഇത് വരെ 335 സിആർപിഎഫ് ഉദ്യോഗസ്ഥര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേ സമയം രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തിപന്ത്രണ്ടായിരം കടന്നു. മഹാരാഷ്ട്ര, തമിഴ്നാട്, ഗുജറാത്ത്, ദില്ലി സംസ്ഥാനങ്ങളിൽ കഴിഞ്ഞ 8 ആഴ്ചയായി കേസുകള്‍ കുത്തനെ ഉയരുകയാണ്. 

read more

Latest Videos

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചതിൽ നാലിലൊന്നും വൃദ്ധർ, ആശ്വാസമായി 78കാരന് രോഗമുക്തി

ആഭ്യന്തര വിമാനയാത്രക്കാർക്ക് ക്വാറന്‍റീൻ വേണ്ട, യാത്രക്കാർക്ക് ആരോഗ്യസേതു ആപ്പ് നി‍ര്‍ബന്ധമാക്കി

 

 

 

 

click me!