75 വയസ് പ്രായപരിധി എടുത്തുകളയില്ല, സമ്മേളന സാഹചര്യത്തിൽ ഇതിനുള്ള ചർച്ചയിലേക്ക് പോകുന്നത് ഉചിതമല്ലെന്ന് സിപിഎം

By Web Team  |  First Published Oct 6, 2024, 11:44 AM IST

പ്രായ പരിധി പിന്നിട്ട പ്രകാശ് കാരാട്ട്  പാർട്ടി കോൺഗ്രസോടെ ഒഴിവാകും എന്നാണ് കഴിഞ്ഞ പോളിറ്റ് ബ്യൂറോ യോഗത്തിൽ  അറിയിച്ചത്


ദില്ലി: 75 വയസ് എന്ന പ്രായപരിധി എടുത്തുകളയാനുള്ള ചർച്ച പാ‍ർട്ടിയിൽ നടക്കുന്നില്ലെന്ന് സിപിഎം കേന്ദ്ര നേതൃത്വം വ്യക്തമാക്കി. സമ്മേളനങ്ങൾ തുടങ്ങിയ സാഹചര്യത്തിൽ ഇതിനുള്ള ചർച്ചയിലേക്ക് പോകുന്നത് ഉചിതമല്ലെന്നാണ് നേതാക്കളുടെ വിലയിരുത്തൽ. പ്രായ പരിധി പിന്നിട്ട പ്രകാശ് കാരാട്ട് താൻ പാർട്ടി കോൺഗ്രസോടെ ഒഴിവാകും എന്നാണ് കഴിഞ്ഞ പോളിറ്റ് ബ്യൂറോ യോഗത്തിൽ  അറിയിച്ചത്. പ്രായപരിധി നിബന്ധനയിൽ ഉറച്ചു നില്ക്കണമെന്നും പ്രകാശ് കാരാട്ട് നിർദ്ദേശിച്ചു. ഈ സാഹചര്യത്തിലാണ് താല്ക്കാലിക ജനറൽ സെക്രട്ടറിക്ക് പകരം കോഡിനേറ്റർ എന്ന സ്ഥാനം മതി എന്ന് കാരാട്ട് നിർദ്ദേശിച്ചത്.

ചില അംഗങ്ങൾക്ക് പ്രായ പരിധിയിൽ അവശ്യ ഘട്ടങ്ങളിൽ ഇപ്പോൾ തന്നെ ഇളവ് നല്കുന്നുണ്ടെന്നും പാർട്ടി നേതാക്കൾ ചൂണ്ടിക്കാട്ടി. പ്രായ പരിധി നിബന്ധന എടുത്തുകളയണമെന്ന് മുൻ മന്ത്രി ജി സുധാകരൻ ഇന്നലെ പരസ്യമായി ആവശ്യപ്പെട്ടിരുന്നു.

Latest Videos

'ചട്ടം ഇരുമ്പുലക്കയല്ല, പിണറായി വിജയന് ഇളവ് നൽകി'; സിപിഎമ്മിലെ പ്രായപരിധി നിര്‍ബന്ധനയ്‍ക്കെതിരെ ജി സുധാകരന്‍

click me!