സിപിഎം പൊളിറ്റ് ബ്യുറോ അംഗം മുഹമ്മദ് സലീമിന് കൊവിഡ് സ്ഥിരീകരിച്ചു, ആശുപത്രിയിൽ പ്രവേശിപ്പിച്ചു

By Web Team  |  First Published Aug 3, 2020, 8:44 PM IST

 മറ്റൊരു മുതിർന്ന നേതാവായ ശ്യാംലാൽ ചക്രബർത്തിയെയും കൊവിഡ് സ്ഥിരീകരിച്ച് ഈസ്റ്റേൺ ബൈപാസിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ ശനിയാഴ്ച പ്രവേശിപ്പിച്ചിരുന്നു


കൊൽക്കത്ത: സിപിഎമ്മിന്റെ മുതിർന്ന നേതാവ് മുഹമ്മദ് സലീമിന് കൊവിഡ് രോഗം സ്ഥിരീകരിച്ചു. പശ്ചിമ ബംഗാളിൽ നിന്നുള്ള നേതാവാണ്. പൊളിറ്റ് ബ്യുറോ അംഗമാണ്. കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബംഗാളിൽ നിന്നുള്ള മുൻ ലോക്സഭാംഗമാണ്. 

കൊൽക്കത്ത ഈസ്റ്റേൺ ബൈപ്പാസിലെ സ്വകാര്യ ആശുപത്രിയിലാണ് സലീമിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇദ്ദേഹത്തിന് പനിയും ശ്വാസതടസവും ഉള്ളതായാണ് റിപ്പോർട്ട്. മറ്റൊരു മുതിർന്ന നേതാവായ ശ്യാംലാൽ ചക്രബർത്തിയെയും കൊവിഡ് സ്ഥിരീകരിച്ച് ഈസ്റ്റേൺ ബൈപാസിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ ശനിയാഴ്ച പ്രവേശിപ്പിച്ചിരുന്നു. ഇദ്ദേഹത്തിന്റെ നില വഷളായതോടെ വെന്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയാണ്.

Latest Videos

click me!