സ്റ്റാലിൻ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി; അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് വിമർശനം

By Web Desk  |  First Published Jan 3, 2025, 9:21 PM IST

പ്രതിഷേധങ്ങൾക്കും സമരത്തിനും തമിഴ്‌നാട് പൊലീസ് അനുമതി നിഷേധിക്കുന്നതിനെതിരെ വിമർശനവുമായി സിപിഎം


ചെന്നൈ: തമിഴ്‌നാട്ടിൽ എം കെ സ്റ്റാലിൻ സർക്കാരിനെതിരെ അതിരൂക്ഷ വിമർശനവുമായി ഡിഎംകെയുടെ സഖ്യകക്ഷിയായ സിപിഎം. തമിഴ്നാട്ടിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥ ആണോയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണൻ ചോദിച്ചു. സിപിഎം സംസ്ഥാന സമ്മേളനത്തിലെ ഉദ്ഘാടന യോഗത്തിലായിരുന്നു ബാലകൃഷ്ണൻ്റെ വിമർശനം. പ്രതിഷേധങ്ങൾക്കും സമരത്തിനും തമിഴ്‌നാട് പൊലീസ് അനുമതി നിഷേധിക്കുന്നതിലാണ് ഇദ്ദേഹം വിമർശനം ഉന്നയിച്ചത്. കർഷകർക്കും തൊഴിലാളികൾക്കുമെതിരായ സർക്കാരിൻ്റെ നീക്കം തടയുമെന്നും അദ്ദേഹം വ്യക്തമാക്കി.

Latest Videos

click me!