ആരോഗ്യ രംഗം എത്ര മെച്ചപ്പെട്ട സ്ഥിതിയിലാണുള്ളത്. ഹൃദയം മാറ്റിവയ്ക്കലും തലച്ചോര്‍ ശസത്രക്രിയകളും നടക്കുന്ന ഇടങ്ങളിലാണ് ഓക്സിജന്‍ കിട്ടാതെ ആളുകള്‍ മരിക്കുന്നത്. എങ്ങനെയാണ് ആളുകളെ ഇങ്ങനെ മരിക്കാന്‍ വിടുകയെന്നാണ് സിദ്ദാര്‍ത്ഥ വര്‍മ്മയും അജിത് കുമാറും ജസ്റ്റിസുമാരായ ബെഞ്ച്
ഓക്സിജൻ കിട്ടാതെയുള്ള മരണം കൂട്ടക്കൊലയ്ക്ക് സമാനമെന്ന് അലഹബാദ് ഹൈക്കോടതി. ഓക്സിജന്‍ ലഭ്യമാകാതെ കൊവിഡ് രോഗികള്‍ മരിക്കുന്നുവെന്ന വാര്‍ത്തകള്‍ പരിശോധിക്കാന്‍ അലഹബാദ് ഹൈക്കോടതി ലക്നൗ, മീററ്റ് ജില്ലാ മജിസ്ട്രേറ്റുമാരോട് നിര്‍ദ്ദേശിച്ചു. ഓക്സിജന്‍ കിട്ടാതെയുള്ള കൊവിഡ് രോഗികളുടെ മരണത്തിന് വിതരണക്കാരും സംഭരണക്കാരുമാണെന്ന് കോടതി പറഞ്ഞു.
എങ്ങനെയാണ് ആളുകളെ ഇങ്ങനെ മരിക്കാന്‍ വിടുകയെന്നാണ് സിദ്ദാര്‍ത്ഥ വര്‍മ്മയും അജിത് കുമാറും ജസ്റ്റിസുമാരായ ബെഞ്ച് ചൊവ്വാഴ്ച അഭിപ്രായപ്പെട്ടു. ആരോഗ്യ രംഗം എത്ര മെച്ചപ്പെട്ട സ്ഥിതിയിലാണുള്ളത്. ഹൃദയം മാറ്റിവയ്ക്കലും തലച്ചോര്‍ ശസത്രക്രിയകളും നടക്കുന്ന ഇടങ്ങളിലാണ് ഓക്സിജന്‍ കിട്ടാതെ ആളുകള്‍ മരിക്കുന്നത്. ഓക്സിജന്‍ ദൗര്‍ലഭ്യം മൂലം കൊവിഡ് രോഗികള്‍ മരിക്കുന്നുവെന്ന പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
undefined
48 മണിക്കൂറിനുള്ളില്‍ വിഷയത്തില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ജില്ലാ മജിസ്ട്രേറ്റുമാര്‍ക്ക് അലഹബാദ് കോടതി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. വെള്ളിയാഴ്ചയാണ് വിഷയം വീണ്ടും കോടതി പരിഗണിക്കുന്നത്. ഓക്സിജന്‍ വിതരണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടും ഹാജരാകാന്‍ കോടതി നിര്‍ദ്ദേശിച്ചു.
ഓക്സിജന്‍ സിലിണ്ടറിന് വേണ്ടി നിരത്തുകളില്‍ അലയുന്നവരും ഉദ്യോഗസ്ഥരുടെ കാലുകളില്‍ വീഴുന്നവരുമായ സാധാരണ ജനങ്ങളുടെ കാഴ്ചകളാണ് സമൂഹമാധ്യമങ്ങളില്‍ കാണാന്‍ കഴിയുന്നതെന്നും കോടതി നിരീക്ഷിച്ചു. മീററ്റ് മെഡിക്കല്‍ കോളേജിലെ ഐസിയുവില്‍ ഞായറാഴ്ച അഞ്ച് രോഗികള്‍ മരിച്ചതും ലക്നൗ ആശുപത്രിയിലെ രോഗികളുടെ മരണവും സംബന്ധിച്ചും റിപ്പോര്‍ട്ട് ഹാജരാക്കാനും അലഹബാദ് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona