മെഡിക്കല്‍ അവധിയിലായിരുന്ന ഇവര്‍ ജീവനക്കാരുടെ കുറവിനെ തുടര്‍ന്നാണ് അവധി റദ്ദാക്കി ജോലിയില്‍ തിരികെ പ്രവേശിച്ചത്.
ഹൈദരാബാദ്: ജോലിയില്‍ നിന്നും വിരമിക്കാന്‍ നാല് ദിവസങ്ങള്‍ മാത്രം ശേഷിക്കെ നഴ്സ് കോവിഡ് ബാധിച്ചു മരിച്ചു. ഹൈദരാബാദിലെ ഗവണ്മെന്റ് ജനറല്‍ ആന്‍ഡ് ചെസ്റ്റ് ആശുപത്രിയിലെ മുതിര്‍ന്ന നഴ്സാണ് മരിച്ചത്. ജൂണ്‍ അവസാനത്തോടെ ജോലിയില്‍ നിന്നും വിരമിക്കാനിരിക്കുകയായിരുന്നു ഇവര്‍.
മെഡിക്കല്‍ അവധിയിലായിരുന്ന ഇവര്‍ ജീവനക്കാരുടെ കുറവിനെ തുടര്‍ന്നാണ് അവധി റദ്ദാക്കി ജോലിയില്‍ തിരികെ പ്രവേശിച്ചത്. ആശുപത്രിയിലെ കോവിഡ് വാര്‍ഡിലാണ് ഇവര്‍ ജോലി ചെയ്തത്. ഇവിടെ നിന്നാകാം ഇവര്‍ക്ക് രോഗം പകര്‍ന്നതെന്ന് കരുതുന്നു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇവരെ ഗുരുതരാവസ്ഥയില്‍ ഗാന്ധി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.
ഇവര്‍ പ്രമേഹ രോഗിയായിരുന്നു, സ്ഥിതി മോശമായതിനെ തുടര്‍ന്ന് ഇവര്‍ രണ്ടുദിവസമായി വെന്റിലെറ്ററിലായിരുന്നുവെന്നും. വെള്ളിയാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്- ഗാന്ധി ഹോസ്പിറ്റലിലെ ഡോ പ്രഭാകര റെഡ്ഡി എഎന്‍ഐയോട് പറഞ്ഞു.
ഹൈദരാബാദില്‍ ആദ്യമായാണ് കോവിഡ് ബാധിച്ച് മുതിര്‍ന്ന നഴ്സ് മരിക്കുന്നത്. അതേ സമയം ഗാന്ധി ഹോസ്പിറ്ററിലിലെ രണ്ട് സൂപ്രണ്ട് നേഴ്സുമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം, ആന്ധ്രാപ്രദേശിലെ കോവിഡ് രോഗികളുടെ എണ്ണം 12,349 ആയി. സംസ്ഥാനത്ത് 237 പേര് കോവിഡ് ബാധിച്ചു മരിച്ചു. ഇപ്പോള്‍ സംസ്ഥാനത്ത് 7436 ആക്ടീവ് കൊവിഡ് കേസുകളാണ് ചികില്‍സയിലുള്ളത്. അതേ സമയം 78 പേര് വെള്ളിയാഴ്ച രോഗമുക്തി നേടി.