2021 ഡിസംബറോടെ രാജ്യത്തെ കൊവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുമെന്ന് കേന്ദ്രമന്ത്രി

By Web Team  |  First Published May 28, 2021, 4:54 PM IST

ജനങ്ങളെ വാക്‌സിനേറ്റ് ചെയ്യുന്നതില്‍ ഏറ്റവും വേഗതയുള്ള രണ്ടാമത്തെ രാജ്യം ഇന്ത്യയാണെന്നും മന്ത്രി പറഞ്ഞു. ഇതുവരെ 20 കോടി പേര്‍ക്ക് വാക്‌സീന്‍ നല്‍കി. വാക്‌സീനേഷന്‍ 2021ല്‍ തന്നെ പൂര്‍ത്തിയാക്കും.
 


ദില്ലി: കൊവിഡ് വാക്‌സിനേഷന്‍ മെല്ലപ്പോക്കില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തിന് പിന്നാലെ വിശദീകരണവുമായി കേന്ദ്ര മന്ത്രി പ്രകാശ് ജാവഡേക്കര്‍. 2021 ഡിസംബറോടുകൂടി രാജ്യത്തെ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി പറഞ്ഞു. 130 കോടി ജനങ്ങളില്‍ വെറും മൂന്ന് ശതമാനത്തിന് മാത്രമാണ് രണ്ട് ഡോസ് വാക്‌സീന്‍ ലഭിച്ചതെന്ന് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചിരുന്നു. 

ജനങ്ങളെ വാക്‌സിനേറ്റ് ചെയ്യുന്നതില്‍ ഏറ്റവും വേഗതയുള്ള രണ്ടാമത്തെ രാജ്യം ഇന്ത്യയാണെന്നും മന്ത്രി പറഞ്ഞു. ഇതുവരെ 20 കോടി പേര്‍ക്ക് വാക്‌സീന്‍ നല്‍കി. വാക്‌സീനേഷന്‍ 2021ല്‍ തന്നെ പൂര്‍ത്തിയാക്കും. ഇതിനുള്ള ബ്ലൂപ്രിന്റ് ആരോഗ്യമന്ത്രാലയത്തിനുണ്ട്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ വാക്‌സിനേഷനില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും മെയ് ഒന്നുമുതല്‍ 18-44 വയസ്സുകാര്‍ക്കുള്ള വാക്‌സിന്‍ ക്വാട്ട കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ സ്വീകരിച്ചിട്ടില്ലെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. കൊവിഡ് കൈകാര്യം ചെയ്തതില്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തിയുള്ള വിമര്‍ശനങ്ങള്‍ കോണ്‍ഗ്രസിന്റെ ടൂള്‍കിറ്റാണെന്നും മന്ത്രി ആരോപിച്ചു. 

Latest Videos

undefined

നേരത്തെ കൊവിഡ് കൈകാര്യം ചെയ്യുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. കൊവിഡ് എന്താണെന്ന് നരേന്ദ്ര മോദിക്ക് മനസ്സിലായില്ലെന്നും അതുകൊണ്ടാണ് രണ്ടാം തരംഗം രൂക്ഷമായതെന്നുമായിരുന്നു രാഹുലിന്റെ വിമര്‍ശനം. കൊവിഡ് രണ്ടാം തരംഗത്തിന് പ്രധാനമന്ത്രി ഉത്തരവാദിയാണെന്നും ഇനിയും കൃത്യമായ വാക്‌സീന്‍ പദ്ധതിയില്ലെങ്കില്‍ കൂടുതല്‍ തരംഗങ്ങളുണ്ടാകുമെന്നും രാഹുല്‍ പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!