കൊവിഡ്: ലോകത്താകമാനം രോഗികളുടെ എണ്ണം 1.13 കോടി, രാജ്യത്തെ വ്യാപനം അതിതീവ്രതയിലേക്ക്

By Web Team  |  First Published Jul 5, 2020, 7:31 AM IST

രാജ്യത്ത് കൊവിഡ് വ്യാപനവും അതിതീവ്രതയിലേക്ക്. സംസ്ഥാനങ്ങള്‍ പുറത്തു വിട്ട കണക്കുകള്‍ പ്രകാരം രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ആറര ലക്ഷം കടന്നു.
 


ദില്ലി: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി പതിമൂന്നരലക്ഷം പിന്നിട്ടു. 24 മണിക്കൂറിനിടെ, 1.83 ലക്ഷം പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. അമേരിക്കയില്‍ നാല്‍പ്പത്തിനാലായിരത്തോളം പേര്‍ക്കും ബ്രസീലില്‍ മുപ്പത്തിനാലായിരത്തോളം പേര്‍ക്കും 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ചു. മരണസംഖ്യ 5.5 ലക്ഷം കടന്നു. അമേരിക്കയില്‍ 1.32 ലക്ഷം പേരും ബ്രസീലില്‍ 64000 പേരും ഇതുവരെ മരിച്ചു.

രാജ്യത്ത് കൊവിഡ് വ്യാപനവും അതിതീവ്രതയിലേക്ക്. സംസ്ഥാനങ്ങള്‍ പുറത്തു വിട്ട കണക്കുകള്‍ പ്രകാരം രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ആറര ലക്ഷം കടന്നു. മഹാരാഷ്ട്രയില്‍ ആദ്യമായി പ്രതിദിന കണക്ക് ഏഴായിരം കടന്നു. 295 പേര്‍ ഇന്നലെ സംസ്ഥാനത്ത് മരിച്ചു. മഹാരാഷ്ട്രയില്‍ ആകെ രോഗികളുടെ എണ്ണം രണ്ടുലക്ഷം പിന്നിട്ടു. തമിഴ്നാട്ടില്‍ തുടര്‍ച്ചയായി മൂന്നാം ദിവസവും നാലായിരത്തിലധികമാണ് കേസുകള്‍.ഇന്നലെ മാത്രം 65 പേര്‍ മരിച്ചു. ദില്ലിയില്‍ 24 മണിക്കൂറിനിടെ 2,505 കേസുകളും 55 മരണവും റിപ്പോര്‍ട്ട് ചെയ്തു.

Latest Videos

കര്‍ണാടകത്തിലും ആശങ്ക ഉയര്‍ത്തി കൊവിഡ് കേസുകള്‍ ഉയരുകയാണ്. ഇന്നലെ 1,839 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 42 മരണവും. ഉത്തര്‍പ്രദേശ് ആയുഷ് മന്ത്രി ധരംസിങ് സൈനിക്ക് കോവിഡ് സ്ഥിരീകരിച്ചു. യോഗി മന്ത്രിസഭയിലെ രണ്ടാമത്തെ മന്ത്രിക്കാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്.
 

click me!