കൊവിഡ് പരിശോധനാ ഫലത്തിൽ കൃത്യതയില്ല; കേന്ദ്രസർക്കാർ നിയന്ത്രണത്തിലുള്ള ആശുപത്രിക്കെതിരെ ആം ആദ്മി പാർട്ടി

By Web Team  |  First Published Jun 4, 2020, 11:39 AM IST

ആർഎംഎൽ ആശുപത്രി പോസിറ്റീവ് എന്ന് റിസൾട്ട് നൽകിയ 30ൽ 12 എണ്ണവും തുടർപരിശോധനയിൽ നെ​ഗറ്റീവ് ആയി എന്നും ആം ആദ്മി പാർട്ടി ആരോപിക്കുന്നു.


ദില്ലി: കേന്ദ്രസർക്കാർ നിയന്ത്രണത്തിലുള്ള ആശുപത്രിക്ക് എതിരെ ആരോപണവുമായി ആം ആദ്മി പാർട്ടി രം​ഗത്ത്. ദില്ലി ആർഎംഎൽ ആശുപത്രിക്ക് എതിരെയാണ് ആം ആദ്മി പാർട്ടി രം​ഗത്തുവന്നിരിക്കുന്നത്. ആശുപത്രിയിലെ കൊവിഡ് പരിശോധനാ കണക്കിൽ കൃത്യത ഇല്ലെന്നാണ് ആം ആദ്മി എംഎൽഎയായ രാഘവ് ഛദ്ദ ആരോപിക്കുന്നത്. 

ആർഎംഎൽ ആശുപത്രിയിൽ പരിശോധനാ ഫലം വൈകിപ്പിക്കുകയാണ്. അവിടുന്ന് നൽകിയ ഫലം  പുനപരിശോധന നടത്തിയപ്പോൾ 45 ശതമാനം വ്യത്യാസം ഉണ്ടായി. ആർഎംഎൽ ആശുപത്രി പോസിറ്റീവ് എന്ന് റിസൾട്ട് നൽകിയ 30ൽ 12 എണ്ണവും തുടർപരിശോധനയിൽ നെ​ഗറ്റീവ് ആയി. 24 മണിക്കൂറിനുള്ളിൽ പരിശോധന ഫലം നൽകേണ്ടിടത്തു ആർഎംഎൽ നല്കിയത് പത്തു മുതൽ ഒരുമാസം വരെ സമയത്തിന് ശേഷം എന്നും ആം ആദ്മി പാർട്ടി ആരോപിക്കുന്നു.

Latest Videos

അതേസമയം,രാജ്യത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. ഒറ്റ ദിവസം കൊണ്ട് രോഗം ബാധിക്കുന്നവരുടെ എണ്ണം രാജ്യത്ത് ആദ്യമായി 9000 കടന്നു. 24 മണിക്കൂറിനിടെ 9304 പേര്‍ക്കാണ് പുതിയതായി കൊവിഡ് ബാധിച്ചത്. ഇതോടെ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 2,16,919 ആയി. 24 മണിക്കൂറിനിടെ 260 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്ത് 6,075 ആളുകളാണ് വൈറസ് ബാധയെ തുടര്‍ന്ന് ഇതുവരെ മരിച്ചത്. 

Read Also: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു; 24 മണിക്കൂറിനിടെ 9304 പുതിയ രോഗികള്‍...

 

click me!