രാജ്യത്ത് 1,12,359 കൊവിഡ് രോഗബാധിതർ; 24 മണിക്കൂറിനിടെ 5609 പുതിയ കേസുകൾ, മരണം 3435 ആയി

By Web Team  |  First Published May 21, 2020, 10:01 AM IST

24 മണിക്കൂറിനിടെ 132 കൊവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. നിലവിൽ 63624 പേരാണ് ചികിത്സയിലുള്ളത്. 45299 പേർക്ക് രോ​ഗം ഭേദമായി. 


ദില്ലി: കൊവിഡിൽ രാജ്യത്തെ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷത്തി പതിനായിരം പിന്നിട്ടു. 1,12,359 പേർക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ചത്. പ്രതിദിനം അയ്യായിരത്തിന് മേൽ വർധനയാണ് രോഗബാധിതരുടെ എണ്ണത്തിൽ ഉണ്ടാകുന്നത്. 24 മണിക്കൂറിനിടെ 5609 പേർക്കാണ് പുതിയതായി രോ​ഗം ബാധിച്ചത്. കൊവിഡ് ബാധിച്ച് ഇതുവരെ 3435 പേർ മരിച്ചു. 24 മണിക്കൂറിനിടെ 132 കൊവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 

നിലവിൽ 63624 പേരാണ് വിവിധ സംസ്ഥാനങ്ങളിലായി കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 45299 പേർക്ക് രോ​ഗം ഭേദമായി. രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോ​ഗികൾ ഉള്ള മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം നാൽപതിനായിരത്തിലേക്ക് അടുത്തു. 37136 പേർക്കാണ് മഹാരാഷ്ട്രയിൽ ഇതുവരെ രോ​ഗം ബാധിച്ചത്. രോഗവ്യാപന നിരക്കിൽ ഗുജറാത്തിന് മുന്നിലെത്തിയ തമിഴ്നാട്ടിൽ 12448 പേർക്കാണ് രോ​ഗം ബാധിച്ചത്. രോഗബാധിതരുടെ എണ്ണം കുതിച്ച് ഉയരുന്ന സാഹചര്യം വിലയിരുത്താൻ കേന്ദ്ര ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് അവലോകന യോഗം ചേരും.

Latest Videos

click me!