കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം; ഉടമക്കൊപ്പം നായയെയും അറസ്റ്റ് ചെയ്തു

By Web Team  |  First Published May 6, 2021, 12:19 PM IST

നായയെയും ഉടമയെയും പൊലീസ് ജയിലിലടച്ചുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും പൊലീസ് നിഷേധിച്ചു. നായയെ അറസ്റ്റ് ചെയ്തതിനെതിരെ ചില മൃഗസ്‌നേഹി സംഘടനകള്‍ രംഗത്തെത്തി. 


ഇന്‍ഡോര്‍: കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിനെ തുടര്‍ന്ന് ഉടമക്കൊപ്പം നായക്കെതിരെയും കേസെടുത്തു. നായയെയും ഉടമയെയും പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇന്‍ഡോറിലാണ് സംഭവം. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇത് ലംഘിച്ച് ഇയാള്‍ നായക്കൊപ്പം നടക്കാനിറങ്ങിയതിനെ തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്. നായയെയും ഉടമയെയും പൊലീസ് ജയിലിലടച്ചുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും പൊലീസ് നിഷേധിച്ചു. നായയെ അറസ്റ്റ് ചെയ്തതിനെതിരെ ചില മൃഗസ്‌നേഹി സംഘടനകള്‍ രംഗത്തെത്തി.

 

Latest Videos

undefined

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!