കൊവിഡ് ബാധിതരെ ഐസോലേഷൻ വാർഡിന് പുറത്ത് കണ്ട സംഭവം; അന്വേഷണത്തിന് ഉത്തരവ്

By Web Team  |  First Published Jun 10, 2020, 10:49 AM IST

സംഭവത്തെ ​ഗൗരവമായി കാണുന്നുവെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി. 
 


ആസ്സാം: ആസ്സാമിലെ ഹൈലക്കണ്ടി ജില്ലയിലെ ആശുപത്രിയിൽ ഐസോലേഷൻ വാർഡിൽ കഴിഞ്ഞിരുന്ന കൊവിഡ് രോ​ഗികളെ പുറത്ത് കണ്ട സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. രണ്ടം​ഗ മജിസ്റ്റീരിയൽ സമിതിയാണ് അന്വേഷണത്തിന് നിയോ​ഗിക്കപ്പെട്ടിട്ടുള്ളത്. എസ്കെ റോയ് സിവിൽ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിന് പുറത്താണ് കൊവിഡ് രോ​ഗികൾ ചുറ്റിക്കറങ്ങുന്നതായി അധികൃതരുടെ ശ്രദ്ധയിൽ പെട്ടിരിക്കുന്നത്. രോ​ഗികളിൽ ചിലർ ഇവിടെ നിന്ന് ചാടിപ്പോകാനും ശ്രമിച്ചിരുന്നു. ജില്ലാ ഭരണകൂടമാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. 

ഇത്തരം സംഭവങ്ങൾ മേലിൽ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ നിർദ്ദേശിക്കാൻ അധികൃതർ ആവശ്യപ്പെട്ടിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുമെന്ന് മജിസ്റ്റീരിയൽ  സമിതി വ്യക്തമാക്കി. 45 ലധികം കൊവിഡ് രോ​ഗികളെയാണ് ഈ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിട്ടുള്ളത്. സംഭവത്തെ ​ഗൗരവമായി കാണുന്നുവെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി. 

Latest Videos

കൊവിഡ് വ്യാപനം ശക്തം: ദില്ലിയിലെ സ്റ്റേഡിയങ്ങൾ കൊവിഡ് നിരീക്ഷണകേന്ദ്രമാക്കാൻ ശുപാർശ ...

പ്രളയഫണ്ട് തട്ടിപ്പ്; വിഷണു പ്രസാദിനെ ഇന്ന് കളക്ട്രേറ്റിലെത്തിച്ച് തെളിവെടുപ്പ് നടത്തും ...
 

click me!