രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 27.5 ലക്ഷം കടന്നു, കേന്ദ്ര മന്ത്രിസഭാ യോഗം ഇന്ന് ചേരും

By Web Team  |  First Published Aug 19, 2020, 6:48 AM IST

ഇന്ന് ചേരുന്ന കേന്ദ്ര മന്ത്രിസഭാ യോഗം കൊവിഡ് സാഹചര്യം വിലയിരുത്തും. കേന്ദ്ര ആഭ്യന്തര മന്ത്രാലയ പാർലമെൻററി സമിതി കൊവിഡ് സാഹചര്യം വിലയിരുത്താൻ പ്രത്യേക യോഗം വിളിച്ചുചേർത്തിട്ടുണ്ട്


ദില്ലി: രാജ്യത്തെ കൊ വിഡ് ബാധിതരുടെ എണ്ണം ഇരുപത്തി ഏഴര ലക്ഷം പിന്നിട്ടതായി വേൾഡോമീറ്റർ. വിവിധ സംസ്ഥനങ്ങളിൽ നിന്ന് ശേഖരിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ മരണസംഖ്യ 53000 പിന്നിട്ടു. മഹാരാഷ്ട്ര, ഉത്തർ പ്രദേശ്, ബിഹാർ, തുടങ്ങിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും, കർണ്ണാടക, തമിഴ്നാട് ,തെലങ്കാന ,കേരളം തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെയും രോഗവ്യാപന നിരക്ക് കൂടുതലാണെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് വ്യക്തമാക്കുന്നത്. 

ഇന്ന് ചേരുന്ന കേന്ദ്ര മന്ത്രിസഭാ യോഗം കൊവിഡ് സാഹചര്യം വിലയിരുത്തും. കേന്ദ്ര ആഭ്യന്തര മന്ത്രാലയ പാർലമെൻററി സമിതി കൊവിഡ് സാഹചര്യം വിലയിരുത്താൻ പ്രത്യേക യോഗം വിളിച്ചുചേർത്തിട്ടുണ്ട്. കേന്ദ്ര സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി രോഗവ്യാപനം അവലോകനം ചെയ്യും. പ്രതിരോധ വാക്സിൻ പരീക്ഷണത്തിലെ ഘട്ടങ്ങളും സമിതി വിലയിരുത്തും

Latest Videos

കൊവിഡ് സാഹചര്യം വിയിരുത്തുന്നതിനൊപ്പം കൂടുതല്‍ വിമാനത്താവളങ്ങളുടെ സ്വകാര്യവത്ക്കരണവും കേന്ദ്രമന്ത്രിസഭാ ചർച്ച ചെയ്യും. അമൃത്‌സർ, വാരാണസി, ഭുവനേശ്വര്‍, ഇന്‍ഡോര്‍, ട്രിച്ചി വിമാനത്താവങ്ങള്‍ സ്വകാര്യവത്ക്കരിക്കുന്നതിനുള്ള നടപടികളാവും ചര്‍ച്ചക്ക് വരിക. കേന്ദ്ര വ്യോമയാനമന്ത്രി ഹര്‍ദീപ് സിംഗ് പുരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

click me!