എട്ട് ദിവസം കൊണ്ടാണ് ഇന്ത്യയില്‍ അഞ്ച് ലക്ഷം രോഗികളുണ്ടായത്. പ്രതിദിന രോഗ ബാധയില്‍ ബ്രസീലിനെയും അമേരിക്കയെയും ഇന്ത്യ മറികടന്നിരുന്നു.
ദില്ലി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം കാല്‍ കോടി കടന്നതായി ലോക രാജ്യങ്ങളിലെ കൊവിഡ് കണക്ക് വ്യക്തമാക്കുന്ന വേള്‍ഡോ മീറ്റര്‍. എട്ട് ദിവസം കൊണ്ടാണ് ഇന്ത്യയില്‍ അഞ്ച് ലക്ഷം രോഗികളുണ്ടായത്. പ്രതിദിന രോഗ ബാധയില്‍ ബ്രസീലിനെയും അമേരിക്കയെയും ഇന്ത്യ മറികടന്നിരുന്നു.
അതേസമയം, മഹാരാഷ്ട്രയില്‍ ഇന്ന് 12,608 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. കർണാടകയിൽ ഇന്ന് 7,908 പേർക്ക് രോഗം സ്ഥിരീകരിച്ചു. തമിഴ്നാട്ടില്‍ 5890 പേര്‍ക്കാണ് പുതിയതായി രോഗം ബാധിച്ചത്. ഉത്തർ പ്രദേശിലും പശ്ചിമ ബംഗാളിലും ബിഹാറിലും രോഗ ബാധിതരുടെ എണ്ണം ഉയരുന്നത് ആശങ്ക ഉയർത്തുകയാണ്. പ്രതിദിന സാമ്പിൾ പരിശോധന എട്ട് ലക്ഷത്തിന് മുകളിൽ ആണ് എന്നാണ് ഐസിഎംആര്‍ വ്യക്തമാക്കുന്നത്. എഴുപത് ശതമാനത്തിനു മുകളിൽ ആണ് രാജ്യത്തെ രോഗ മുക്തി നിരക്ക്.