പുതുച്ചേരിയില്‍ ബജറ്റ് സമ്മേളനത്തിലടക്കം പങ്കെടുത്ത എംഎല്‍എക്ക് കൊവിഡ്

By Web Team  |  First Published Jul 25, 2020, 8:18 PM IST

പുതുച്ചേരിയില്‍ എംഎല്‍എയ്ക്കു കൊവിഡ് സ്ഥിരീകരിച്ചു. എന്‍ ആര്‍ കോണ്‍ഗ്രസ് നേതാവും  കതിര്‍ഗമമം മണ്ഡലത്തിലെ ജനപ്രതിനിധിയുമായ എന്‍എസ്ജെ  ജയപാലിനാണു രോഗം സ്ഥിരീകരിച്ചത്.


പുതുച്ചേരി: പുതുച്ചേരിയില്‍ എംഎല്‍എയ്ക്കു കൊവിഡ് സ്ഥിരീകരിച്ചു. എന്‍ ആര്‍ കോണ്‍ഗ്രസ് നേതാവും  കതിര്‍ഗമമം മണ്ഡലത്തിലെ ജനപ്രതിനിധിയുമായ എന്‍എസ്ജെ  ജയപാലിനാണു രോഗം സ്ഥിരീകരിച്ചത്. പുതുച്ചേരിയില്‍ കൊവിഡ് സ്ഥിരീകരിക്കുന്ന ആദ്യ ജനപ്രതിനിധിയാണ്. 

നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന ബജറ്റ് സമ്മേളനത്തിലും ഇയാള്‍ പങ്കെടുത്തിരുന്നു. ജയപാലിനെ പുതുച്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. സമ്മേളനത്തിൽ പങ്കെടുത്ത സഭാംഗങ്ങളെ കൊവിഡ് പരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി വി നാരായണസ്വാമി പറഞ്ഞു.

Latest Videos

click me!