കൊവിഡ് വാക്‌സീന്‍ നല്‍കുന്നതിന്റെ വേഗത കൂട്ടണമെന്നും വൈറസിന്റെ ജനിതക മാറ്റം കണ്ടെത്തണണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ദില്ലി: കൊവിഡ് പ്രതിരോധത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധി. പ്രതിരോധ മരുന്ന് ജനിതകമാറ്റം വന്ന വൈറസുകള്‍ക്ക് ഫലപ്രദമാണോ എന്ന് ശാസ്ത്രീയമായി പരിശോധിക്കണമെന്ന് രാഹുല്‍ ഗാന്ധി കത്തിലൂടെ ആവശ്യപ്പെട്ടു. കൊവിഡ് വാക്‌സീന്‍ നല്‍കുന്നതിന്റെ വേഗത കൂട്ടണമെന്നും വൈറസിന്റെ ജനിതക മാറ്റം കണ്ടെത്തണണെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊവിഡ് വ്യാപനം തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ എല്ലാ സംവിധാനവും ഉപയോഗിക്കണമെന്നും കൊവിഡ് ജനിതക മാറ്റങ്ങള്‍ തുടക്കം മാത്രമാണെന്നും രാഹുല്‍ ഓര്‍മ്മിപ്പിച്ചു.
ലോകത്തെ ഓരോ ആറുപേരിലും ഒരാള്‍ ഇന്ത്യക്കാരനാണ്. രാജ്യത്തിന്റെ വലുപ്പവും ജനിതക വൈവിധ്യവും സങ്കീര്‍ണതയും കൊവിഡിന് വേഗത്തില്‍ ജനിതക മാറ്റം സംഭവിക്കാനുള്ള ഫലഭുയിഷ്ടമായ സ്ഥലമാക്കി മാറ്റുന്നുവെന്നും രാഹുല്‍ ഗാന്ധി കത്തില്‍ പറഞ്ഞു. വാക്‌സീന്‍ നയത്തിന്റെ അഭാവം കേന്ദ്ര സര്‍ക്കാറില്‍ കാണുന്നുണ്ട്. എത്രയും വേഗത്തില്‍ വാക്‌സീന്‍ വിതരണം പൂര്‍ത്തിയാക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona