രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയർന്നു; 24 മണിക്കൂറിനിടെ 9887 പേർക്ക് രോഗബാധ

By Web Team  |  First Published Jun 6, 2020, 9:40 AM IST

ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ള ലോകത്തെ ആറാമത്തെ രാജ്യമാണ് ഇപ്പോൾ ഇന്ത്യ. ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 68 ലക്ഷം കടന്നു


ദില്ലി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നത് വലിയ ആശങ്കയാണ് ഉയർത്തിയിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 9887 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. 294 പേരാണ് ഈ സമയത്തിനുള്ളിൽ മരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 236657 ആയി ഉയർന്നു. 6642 പേരാണ് ഇതുവരെ മരിച്ചത്. 

ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ള ലോകത്തെ ആറാമത്തെ രാജ്യമാണ് ഇപ്പോൾ ഇന്ത്യ. ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 68 ലക്ഷം കടന്നു. മരിച്ചവരുടെ എണ്ണം 3.97 ലക്ഷം കടന്നു. അമേരിക്കയില്‍ 19 ലക്ഷത്തിലേക്കെത്തിയ ദിവസം കൂടിയാണ് കടന്നുപോയത്. ഇവിടെ 52000 പേർക്കാണ് ഇന്നലെ പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ആകെ മരണം 1.10 ലക്ഷം കടന്നിട്ടുണ്ട്. 

Latest Videos

ബ്രസീലില്‍ 6.43 ലക്ഷത്തിലധികമാണ് കൊവിഡ് രോഗബാധിതരുടെ എണ്ണം. ബ്രസീലിലാണ് ഇപ്പോൾ വൈറസ് ബാധ കുതിച്ചുയരുന്നത്. റഷ്യയും മഹാമാരിക്ക് മുന്നിൽ വിറങ്ങലിച്ച് നിൽക്കുകയാണ്. ഇവിടെ നാലര ലക്ഷത്തോളം പേർക്ക് ഇതിനോടകം വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

click me!