നാലുമാസത്തിനുള്ളിൽ കൊവിഡ് വാക്സിൻ വരും; പൂനെ സെറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി

By Web Team  |  First Published Jul 2, 2020, 7:22 AM IST

സാധാരണ ഒരു വാക്സിൻ നിർമ്മിച്ച് വിപണിയിലെത്താൻ ആറ് മുതൽ ഏഴ് വർഷം വരെ വേണ്ടി വരാറുണ്ട് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റുയമായുള്ള സഹകരണം കൊണ്ടാണ് ഇത്ര പെട്ടന്ന് വാക്സിൻ നി‌ർമ്മിക്കാനായതെന്നും പുരുഷോത്തമൻ നമ്പ്യാർ


പൂനെ: നാലുമാസത്തിനുള്ളിൽ കൊവിഡ് 19ന് പ്രതിരോധ വാക്സിൻ പുറത്തിറങ്ങുമെന്ന് വാക്സിൻ ഗവേഷണരംഗത്തെ ഇന്ത്യയിലെ പ്രമുഖ സ്ഥാപനമായ പൂനെ സെറം ഇൻസ്റ്റിറ്റ്യൂട്ട്. ഓക്സ്ഫോഡ് സർവകലാശാലയുമായി ചേർന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന ഗവേഷണ ഫലമായാണ് ഒക്ടോബറിൽ പ്രതിരോധ വാക്സിൻ പുറത്തിറങ്ങുന്നതെന്നും ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പുരുഷോത്തമൻ നമ്പ്യാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

അഞ്ച് തരത്തിലുള്ള വാക്സിനുകളാണ് തയ്യാറാക്കുന്നതെന്നും ഇതിൽ രണ്ടെണ്ണം മനുഷ്യരിൽ പരീക്ഷിച്ച് തുടങ്ങിയിട്ടുണ്ടെന്നും പുരുഷോത്തമൻ നമ്പ്യാർ പറയുന്നു. സർക്കാർ അനുമതി കിട്ടുകയാണെങ്കിൽ ഒക്ടോബറോടെ കൂടി അമ്പത് മുതൽ അറുപത് ലക്ഷം വരെ വാക്സിൻ നിർമ്മിക്കാമെന്നാണ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പറയുന്നത്.

Latest Videos

സാധാരണ ഒരു വാക്സിൻ നിർമ്മിച്ച് വിപണിയിലെത്താൻ ആറ് മുതൽ ഏഴ് വർഷം വരെ വേണ്ടി വരാറുണ്ട് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റുയമായുള്ള സഹകരണം കൊണ്ടാണ് ഇത്ര പെട്ടന്ന് വാക്സിൻ നി‌ർമ്മിക്കാനായതെന്നും പുരുഷോത്തമൻ നമ്പ്യാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഇന്ന് രാവിലെ 9.30ന്, കൊവിഡ് 19 വാക്സിൻ എത്ര അകലെ , എന്ന പ്രത്യേക പരിപാടിയിൽ കാണാം. 

click me!