വാക്സിന്‍ നിര്‍മ്മാണ കമ്പനികള്‍ക്ക് 4500 കോടി അനുവദിച്ച് കേന്ദ്രം

By Web Team  |  First Published Apr 21, 2021, 8:29 AM IST

രാജ്യത്ത് മെയ് ഒന്നുമുതല്‍ 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്സിന്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. ഇത് കൂടി പരഗണിച്ചാണ് വാക്സിന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ അടിയന്തര സഹായം അനുവദിച്ചത്. 


ദില്ലി: രാജ്യത്തെ കൊവിഡ് വാക്സിന്‍ നിര്‍മ്മാതാക്കളായ ഭാരത് ബയോടെക്, സെറം ഇന്‍സ്റ്റ്യൂട്ട് ഓഫ് ഇന്ത്യ എന്നിവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ 4500 കോടി നല്‍കും. ഇതില്‍ 3,000 കോടി എസ്ഐഐയ്ക്കും, 1500 കോടി ഭാരത് ബയോടെക്കിനുമാണ് നല്‍കുക. ധനകാര്യ മന്ത്രാലയം തിങ്കളാഴ്ച തന്നെ ഇതിന് അനുമതി നല്‍കിയിരുന്നു. പണം ഉടന്‍ തന്നെ ഈ കന്പനികള്‍ക്ക് നല്‍കും എന്നാണ് റിപ്പോര്‍ട്ട്.

രാജ്യത്ത് മെയ് ഒന്നുമുതല്‍ 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്സിന്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. ഇത് കൂടി പരഗണിച്ചാണ് വാക്സിന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ അടിയന്തര സഹായം അനുവദിച്ചത്. അതേ സമയം കഴിഞ്ഞ വാരം എസ്ഐഐ സിഇഒ അദാര്‍ പൂനവാല സര്‍ക്കാറിനോട് അടിയന്തരമായി 3,000 കോടി ധനസഹായം ആവശ്യപ്പെട്ടിരുന്നു. ഒരു മാസത്തില്‍ 100 ദശലക്ഷം കോടി ഡോസ് വാക്സിന്‍ ഉത്പാദനം നടത്താന്‍ ഈ സഹായം അത്യവശ്യമാണ് എന്നാണ് എസ്ഐഐ മേധാവി പറഞ്ഞത്.

Latest Videos

നേരത്തെ വാക്സിന്‍ നയത്തില്‍ സര്‍ക്കാര്‍ ചില മാറ്റങ്ങള്‍ കൊണ്ടുവന്നിരുന്നു. ഇത് പ്രകാരം 50 ശതമാനം വാക്സിന്‍ പൊതുമാര്‍ക്കറ്റില്‍ എത്തിക്കാം. ഇത് സംസ്ഥാനങ്ങള്‍ക്കും മറ്റും വാങ്ങാം. എന്നതാണ് ഇത്. ഇതിന്‍റെ വില മെയ് 1ന് മുന്‍പ് വാക്സിന്‍ നിര്‍മ്മാതാക്കള്‍ പ്രഖ്യാപിക്കണമെന്നണ് കേന്ദ്രം നിര്‍ദേശിക്കുന്നത്. അതേ സമയം ന്യൂസ്18 നോട് സംസാരിച്ച എസ്ഐഐ മേധാവിയുടെ വാക്കുകള്‍ പ്രകാരം കൂടിയ ഉത്പാദന സംവിധാനം ജൂണ്‍ 2021 ഓടെ പൂനെയിലെ സെറം ഇന്‍സ്റ്റ്യൂട്ട് കൈവരിക്കും എന്നാണ് പറയുന്നത്.

click me!