കൊവിഡ് പ്രതിരോധ വാക്സിൻ ഡ്രൈ റൺ നാല് സംസ്ഥാനങ്ങളിൽ; യുകെയിൽ നിന്നെത്തിയ മൂന്ന് പേർക്ക് കൂടി കൊവിഡ്

By Web Team  |  First Published Dec 25, 2020, 11:37 AM IST

കൊവിഡ് പ്രതിരോധ വാക്സിനേഷനു മുന്നോടിയായുള്ള ഡ്രൈ റൺ നാലു സംസ്ഥാനങ്ങളിൽ നടത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ആന്ധ്രപ്രദേശ്, അസം, ഗുജറാത്ത്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലായിരിക്കും ഡ്രൈ റൺ നടക്കുക. ഇത് സംബന്ധിച്ച് ആരോഗ്യമന്ത്രാലയം ഉത്തരവിറക്കി. 


ദില്ലി/ബെംഗളൂരു: രാജ്യത്ത് 23,068 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. സർക്കാർ കണക്കുകളനുസരിച്ച് ഇത് വരെ 1,01,46,846 പേർക്കാണ് രാജ്യത്ത് രോഗബാധ സ്ഥിരീകരിച്ചത്. 336 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രാജ്യത്തെ ആകെ കൊവിഡ് മരണം 147092 ആയി.       

കൊവിഡ് പ്രതിരോധ വാക്സിനേഷനു മുന്നോടിയായുള്ള ഡ്രൈ റൺ നാലു സംസ്ഥാനങ്ങളിൽ നടത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ആന്ധ്രപ്രദേശ്, അസം, ഗുജറാത്ത്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലായിരിക്കും ഡ്രൈ റൺ നടക്കുക. ഇത് സംബന്ധിച്ച് ആരോഗ്യമന്ത്രാലയം ഉത്തരവിറക്കി. 

Latest Videos

undefined

വാക്സിന് കുത്തിവെയ്പ്പ് ഒഴികെയുള്ള എല്ലാ നടപടികളും ഡ്രൈ റണിൽ പരിശോധിക്കും. രാജ്യത്ത് വാക്സിൻ ഉപയോഗത്തിനുള്ള അനുമതി ഉടൻ നൽകുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഡ്രൈ റൺ നടത്താൻ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിർദ്ദേശം. പഞ്ചാബ്, അസം, ആന്ധ്ര, ഗുജറാത്ത് സംസ്ഥാനങ്ങളിലെ ഏട്ടു ജില്ലകളിലാണ് ഡ്രൈ റൺ നടക്കുക. ഈ മാസം 28, 29 തീയ്യതികളാണ് ഇതിനായി നിശ്ചയിച്ചിരിക്കുന്നത്.

ഇതിനായുള്ള നടപടികൾ പൂർത്തിയാക്കാൻ സംസ്ഥാന സർക്കാരുകൾക്കും നി‍ർദ്ദേശം നൽകി. വാക്സിന്റെ സംഭരണം, വിതരണം, വാക്സിൻ കുത്തിവെപ്പിന് സെന്ററുകളുടെ നടത്തിപ്പ് അടക്കമുള്ളവ ഡ്രൈ റണിൽ പരിശോധിക്കും. വിതരണശൃംഖലയിലെ ഏതെങ്കിലും ന്യൂനതകളുണ്ടോ  എന്ന പരിശോധിക്കുക കൂടിയാണ് ഡ്രൈ റണിന്റെ ലക്ഷ്യം. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് അടിയന്തര ഉപയോഗത്തിനുള്ള അനുമതി കേന്ദ്രസർക്കാർ നൽകുക. 

വാക്സിൻ വിതരണത്തിനായി ദില്ലിയിൽ മാത്രം 3800 ആരോഗ്യപ്രവർത്തകർക്ക് സർക്കാർ പരിശീലനം നൽകി. ഇതിൽ 600 പേർ സ്വകാര്യ മേഖലയിൽ നിന്നാണ്. ആദ്യഘട്ടത്തിൽ 51 ലക്ഷം പേർക്ക് ദില്ലിയിൽ മാത്രം വാക്സിൻ നൽകാനാണ് ദില്ലി സർക്കാർ പദ്ധതി. 

ഇതിനിടെ യുകെയിൽ നിന്നും മടങ്ങിയെത്തിയ 3 പേർക്ക് കൂടി ബെംഗളൂരു വിമാനത്താവളത്തിൽ കൊവിഡ് സ്ഥിരീകരിച്ചു. തമിഴ്നാട്ടിലും യുകെയിൽ നിന്നെത്തിയ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. മധുര സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളുടെ സാമ്പിൾ പൂനെയിലെ ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചു.  ബെംഗളൂരുവിലെത്തിയവരുടെ സാമ്പിളും വിദഗ്ധ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. 

click me!