കൊവിഡ് വാക്സീൻ സ്റ്റോക്ക് കൂട്ടിവയ്ക്കാതെ വാക്സിനേഷൻ നടപടികൾ ഊര്‍ജ്ജിതമാക്കണമെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നൽകുന്നത്.
ദില്ലി: രാജ്യത്ത് കൊവിഡ് ഭീതി ആശങ്കാജനകമായ വിധത്തിൽ തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം രാജ്യത്ത് 3876 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചതായാണ് സ്ഥിരീകരണം. 3,29,942 പേർക്കാണ് കൊവിഡ് ബാധിച്ചത്. രാജ്യത്താകെ 37.15 ലക്ഷം പേർ നിലവിൽ കൊവിഡ് ചികിത്സയിൽ ഉണ്ട് . 82.8% ആണ് രാജ്യത്തെ കൊവിഡ് മുക്തി നിരക്ക്.
അതിനിടെ സംസ്ഥാനങ്ങളുടെ വാക്സീനേഷൻ രീതികളിൽ കടുത്ത അതൃപ്തിയാണ് കേന്ദ്ര സര്‍ക്കാരിന് ഉള്ളത്. വാക്സിനേഷൻ നടപടികൾ മന്ദഗതിയിലാണ് പുരോഗമിക്കുന്നതെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തൽ. കൊവിഡ് വാക്സീൻ സ്റ്റോക്ക് കൂട്ടിവയ്ക്കാതെ വാക്സിനേഷൻ നടപടികൾ ഊര്‍ജ്ജിതമാക്കണമെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നൽകുന്നത്. കൊവിഡ് വാക്സീൻ വിതരണം മരുന്ന് വിതരണ കമ്പനികൾ കാര്യക്ഷമമാക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്