രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കൊവിഡിനൊഴികെയുള്ള മറ്റ് ചികത്സകള്‍ നിര്‍ത്തിവച്ചതായി ദില്ലി രാജീവ് ഗാന്ധി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി അധികൃതര്‍ അറിയിച്ചു.
ദില്ലി: കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടായ സാഹചര്യത്തില്‍ ദില്ലിയിലെ മുഴുവന്‍ സ്‌കൂളുകളും കോളേജുകളും അടച്ചു. ഇനി ഒരുത്തരവ് ഉണ്ടാകും വരെ തുറക്കില്ലെന്ന് ദില്ലി സര്‍ക്കാര്‍ അറിയിച്ചു. രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കൊവിഡിനൊഴികെയുള്ള മറ്റ് ചികത്സകള്‍ നിര്‍ത്തിവച്ചതായി ദില്ലി രാജീവ് ഗാന്ധി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി അധികൃതര്‍ അറിയിച്ചു. കൊവിഡില്‍ ഇന്നും റെക്കോര്‍ഡ് വ്യാപനമാണ് ഉണ്ടായത്. 24 മണിക്കൂറിനിടെ രാജ്യത്ത് 131968 പേര്‍ക്ക് രോഗം ബാധിച്ചു. 780 പേര്‍ മരിച്ചു. ചികിത്സയിലുള്ളവര്‍ 979608. ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്.