ഝാർഖണ്ഡ് സ്വദേശിയായ യുവാവിനെ കഴിഞ്ഞ ബുധനാഴ്ചആണ് കൊവിഡ് 19 പൊസിറ്റീവ് ആയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കാൺപൂർ: യുപിയില്‍ ആശുപത്രിയില്‍ കഴിയവെ സാനിറ്റൈസര്‍ കുടിച്ച കൊറോണ രോഗിയുടെ ആരോഗ്യ നില മെച്ചപ്പെട്ടതായി ആശുപത്രി അധികൃതര്‍. കാൺപൂർ ഡെഹാറ്റിലെ സർസോൾ കമ്യൂണിറ്റി സെന്‍ററിലാണ് രണ്ട് ദിവസം മുമ്പ് കൊറോണ വൈറസ് പൊസിറ്റീവ് ആയ യുവാവ് സാനിറ്റൈസർ കുടിച്ചത്. ഇയാള്‍ ആത്മഹത്യക്ക് ശ്രമിച്ചതാണെന്നാണ് വിവരം.
സാനിറ്റൈസര്‍ കുടിച്ച് ഗുരുതരാവസ്ഥയിലായ യുവാവിനെ കാൺപൂരിലെ ഹാലറ്റ് ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ നില ഇപ്പോള്‍ മെച്ചപ്പെട്ടതായി ആശുപത്രില അധികൃതര്‍ വ്യക്തമാക്കി. ഝാർഖണ്ഡ് സ്വദേശിയായ യുവാവിനെ കഴിഞ്ഞ ബുധനാഴ്ചആണ് കൊവിഡ് 19 പൊസിറ്റീവ് ആയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച് മണിക്കൂറുകള്‍ക്ക് ശേഷം യുവാവ് സാനിറ്റൈസര്‍ എടുത്ത് കുടിക്കുകയായിരുന്നു.
ഝാർഖണ്ഡ് സ്വദേശിയായ യുവാവ് കാണ്‍പൂരില്‍ എത്തിയത് എന്തിനാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇയാളുടെ സുഹൃത്തുക്കളെയോ ബന്ധുക്കളെയോ കണ്ടെത്താനുള്ള ശ്രമം നടക്കുന്നുണ്ടെന്നും എന്തിനാണ് കാണ്‍പൂരിലെത്തിയത്, എവിടെയാണ് താമസിച്ച് വന്നിരുന്നത് തുടങ്ങിയ വിവരങ്ങള്‍ കണ്ടെത്താനായി ശ്രമം നടക്കുന്നുണ്ടെന്ന് ജില്ലാ മജിസ്ട്രേറ്റ് ദേഹത് രാകേഷ് സിംഗ് പറഞ്ഞു.