കൊവിഡ് കണക്ക് കുതിച്ചുയരുന്നു; 24 മണിക്കൂറിനിടെ 93,249 കേസുകൾ, 513 മരണം

By Web Team  |  First Published Apr 4, 2021, 11:18 AM IST

സർക്കാർ കണക്കനുസരിച്ച് ഇത് വരെ 1,64,623 പേരാണ് രാജ്യത്ത് കൊവിഡ് ബാധ മൂല മരിച്ചത്. നിലവിൽ 6,91,597 പേർ വൈറസ് ബാധ സ്ഥിരീകരിച്ച് ചികിത്സയിലുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വെബ്സൈറ്റ് പറയുന്നു. 


ദില്ലി: രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം തൊണ്ണൂറായിരം പിന്നിട്ടു. 24 മണിക്കൂറിനിടെ 93,249 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 513 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. സർക്കാർ കണക്കനുസരിച്ച് ഇത് വരെ 1,64,623 പേരാണ് രാജ്യത്ത് കൊവിഡ് ബാധ മൂല മരിച്ചത്. നിലവിൽ 6,91,597 പേർ വൈറസ് ബാധ സ്ഥിരീകരിച്ച് ചികിത്സയിലുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വെബ്സൈറ്റ് പറയുന്നു. 

 

S. No. Name of State / UT Active Cases* Cured/Discharged/Migrated* Deaths**
Total Change since yesterdayChange since
yesterday
Cumulative Change since yesterday Cumulative Change since yesterday
1 Andaman and Nicobar Islands 49 8 4987 6 62  
2 Andhra Pradesh 9417 602 889295 787 7234 9
3 Arunachal Pradesh 8 3 16785   56  
4 Assam 1945 36 215549 32 1107  
5 Bihar 2943 579 262988 255 1582 2
6 Chandigarh 3162 64 24309 245 382 1
7 Chhattisgarh 36312 4454 323201 1328 4283 36
8 Dadra and Nagar Haveli and Daman and Diu 199 3 3518 19 2  
9 Delhi 12647 653 648674 2904 11060 10
10 Goa 1980 66 55989 151 834 2
11 Gujarat 14298 739 296713 2063 4552 13
12 Haryana 11787 765 281258 1184 3184 10
13 Himachal Pradesh 3441 103 60337 311 1060 4
14 Jammu and Kashmir 3574 359 126860 140 2005 2
15 Jharkhand 4613 705 120723 161 1122 7
16 Karnataka 36633 2395 961359 1959 12610 19
17 Kerala 27587 869 1100186 1660 4658 12
18 Ladakh 306 28 9790 9 130  
19 Lakshadweep 38 4 701 11 1  
20 Madhya Pradesh 20369 1033 279275 1791 4029 15
21 Maharashtra 402552 11349 2495315 37821 55656 277
22 Manipur 60 3 28981 6 374  
23 Meghalaya 88 24 13868   150  
24 Mizoram 40   4439 3 11  
25 Nagaland 132 1 12138   92  
26 Odisha 2668 247 337635 205 1921  
27 Puducherry 1474 54 39974 137 684  
28 Punjab 25314 144 216108 2781 7032 49
29 Rajasthan 11738 1254 323031 418 2827 3
30 Sikkim 48 2 6068 4 135  
31 Tamil Nadu 20204 1598 863258 1834 12764 14
32 Telengana 7923 1023 302500 293 1717 5
33 Tripura 70 14 33075   392  
34 Uttarakhand 2638 234 97351 201 1725 4
35 Uttar Pradesh 16496 2423 600577 750 8850 14
36 West Bengal 8844 1152 572474 579 10340 5
Total# 691597 32688 11629289 60048 164623 513
*(Including foreign Nationals)
**( more than 70% cases due to comorbidities )
#States wise distribution is subject to further verification and reconciliation
#Our figures are being reconciled with ICMR

Latest Videos

undefined

കൊവിഡ് രണ്ടാംതരംഗത്തിനെതിരെ കേരളം ജാഗ്രത പാലിക്കണമെന്ന് കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്. കണ്ണൂർ അടക്കം 6 ജില്ലകളിൽ സ്ഥിതി അതീവ ഗുരുതരമാണെന്നും 35വയസിന് മുകളിലുള്ളവര്‍ക്ക് വാക്സിൻ ഉടൻ വിതരണം ചെയ്യാനാരംഭിക്കുമെന്നും കൊവിഡ് ദൗത്യ സംഘാംഗം ഡോ. സുനീല ഗാര്‍ഗ് ഏഷ്യാനെറ്റ് ന്യൂസിനോട് പറ‍ഞ്ഞിരുന്നു. 

രണ്ടാം തരംഗം വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നതെന്ന് ഡോ സുനീല ഗാര്‍ഗ് പറഞ്ഞു. കഴിഞ്ഞ തവണത്തെപോലെ കേസുകള്‍ ഉയരുന്നു. മഹാരാഷ്ട്ര, കേരളം, കര്‍ണ്ണാടകം, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ കേസുകള്‍ കൂടുകയാണ്. ഓണത്തിന് ശേഷം കേരളം വലിയ വെല്ലുവിളി നേരിടുകയാണ്. ഏറ്റവും നന്നായി പ്രതിരോധിച്ചിരുന്ന സംസ്ഥാനമായിരുന്നു കേരളം. എന്നാല്‍, രോഗം മാറിയെന്ന് ആളുകള്‍ ധരിച്ചതോടെ പ്രതിരോധം പാളി. വാക്സിനോട് ആളുകള്‍ വിമുഖതയും കാണിക്കുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നില്ല. ആളുകള്‍ മാത്രമല്ല നിയന്ത്രണത്തില്‍ ഭരണകൂടങ്ങള്‍ക്കും വീഴ്ച പറ്റിയിട്ടുണ്ടെന്നും സുനീല ഗാര്‍ഗ് പറഞ്ഞു.

  

പതിനഞ്ച് ഇരുപത് ദിവത്തിനുള്ളില്‍ തരംഗം സാധാരണതാഴേണ്ടതാണ്. മെയ് അവസാനം വരെ വെല്ലുവിളി തുടരാമെന്നും  സുനീല ഗാര്‍ഗ് അറിയിച്ചു. നാല്‍പത്തിയഞ്ച് വയസിന് മുകളിലുള്ളവരുടെ വാക്സിനേഷന്‍ ഉടന്‍ അവസാനിക്കും. തൊട്ടു പിന്നാലെ 35 വയസിന് മുകളിലുള്ളവര്‍ക്കും, പതിനെട്ട് വയസിന് മുകളിലുള്ളവര്‍ക്കും നല്‍കും. അതോടെ ജനസംഖ്യയുടെ 60 ശതമാനത്തിനും വാക്സീന്‍ കിട്ടും. അതിന് പുറകെ കുട്ടികള്‍ക്കും നല്‍കും. 35 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷന്‍ ഏപ്രില്‍ അവസാനവാരമോ മെയ് അദ്യമോ തുടങ്ങാനാണ് തീരുമാനമെന്നും കൊവിഡ് ദൗത്യ സംഘാംഗം പറഞ്ഞു.

click me!