കൊവിഡിൽ പകച്ച് രാജ്യം; തുടർച്ചയായി രണ്ടാം ദിവസവും 75,000ത്തലധികം പേർക്ക് കൊവിഡ്

By Web Team  |  First Published Aug 28, 2020, 9:31 AM IST

രാജ്യത്ത് രോഗമുക്തി നിരക്ക് 76.28 ശതമാനമാണ് ഇപ്പോൾ. 60,177 പേർ കൂടി 24 മണിക്കൂറിനുള്ളിൽ രോഗമുക്തി നേടിയെന്നാണ് ആരോഗ്യവകുപ്പ് പുറത്ത് വിട്ട കണക്കിൽ പറയുന്നത്. ഇത് വരെ 25,83,948 പേർ രാജ്യത്ത് രോഗമുക്തി നേടി.


ദില്ലി: രാജ്യത്ത് തുടർച്ചയായി രണ്ടാം ദിവസവും 75,000ത്തലധികം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 77,266 പേ‍ർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. ഇത് വരെ 33,87,500 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 1057 മരണം കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് മരണം 61,529 ആയി. 

രാജ്യത്ത് രോഗമുക്തി നിരക്ക് 76.28 ശതമാനമാണ് ഇപ്പോൾ. 60,177 പേർ കൂടി 24 മണിക്കൂറിനുള്ളിൽ രോഗമുക്തി നേടിയെന്നാണ് ആരോഗ്യവകുപ്പ് പുറത്ത് വിട്ട കണക്കിൽ പറയുന്നത്. ഇത് വരെ 25,83,948 പേർ രാജ്യത്ത് രോഗമുക്തി നേടി.

Latest Videos

undefined

മഹാരാഷ്ട്രയിലും ആന്ധ്രയിലും ഉയര്‍ന്ന പ്രതിദിന വര്‍ധന തുടരുന്നു. മഹാരാഷ്ട്രിയിൽ മാത്രം ഇന്നലെ റിപ്പോർട്ട് ചെയ്തത് 14,718 കേസുകളും 355 മരണവും. സംസ്ഥാനത്ത ഇത് വരെ രോഗം സ്ഥിരീകരിച്ചത് 7.33 ലക്ഷം പേർക്ക്, 23,444 മരണമെന്നും ഔദ്യോഗിക കണക്കുകൾ. മുംബൈ നഗരത്തിൽ മാത്രം ഇന്നലെ റിപ്പോർട്ട് ചെയ്തത് 1,350 കേസുകൾ. ദില്ലിയിലും രോഗികളുടെ എണ്ണം ഉയരുകയാണ്. ഇന്നലെ 1840 പേർ രോഗബാധിതരായി.

പഞ്ചാബില്‍ ഇന്ന് ഏകദിന നിയമസഭാ സമ്മേളനം നടക്കാനിരിക്കേ ഇന്നലെ ആറ് എംഎല്‍എമാര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചിരുന്നു. ഇന്നലെ 1746 പേരാണ്‌ പഞ്ചാബിൽ രോഗബാധിതർ ആയത്. ദില്ലിയിലും രോഗികളുടെ എണ്ണം ഉയരുകയാണ്. ഇന്നലെ 1840 പേർ രോഗബാധിതരായി.

അൻഡമാൻ നിക്കോബാർ ദ്വീപിലെ ഗ്രേറ്റർ അൻഡമാൻ ഗോത്ര വിഭാഗത്തിലെ നാലംഗങ്ങൾക്കും കൊവിഡ് സ്ഥിരീകരിച്ചു. 53 അംഗങ്ങൾ മാത്രമുള്ള ഗോത്രത്തിലെ എല്ലാ അംഗങ്ങളെയും ഒരാഴ്ച മുമ്പ് പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. ഗോത്രം പരിശോധനകളും ചികിത്സയുമായി സഹകരിക്കുന്നുണ്ടെന്ന് ആരോഗ്യപ്രവർത്തകർ അറിയിച്ചു. 

 

click me!