രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 90 ലക്ഷത്തിലേക്ക്; രോഗമുക്തി നിരക്ക് 92 ശതമാനം

By Web Team  |  First Published Nov 12, 2020, 11:38 AM IST

4,89,294 പേരാണ് നിലവിൽ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 24 മണിക്കൂറിനിടെ  52,718 പേര്‍ രോഗ മുക്തിനേടിയതോടെ ആകെ രോഗ മുക്തരുടെ എണ്ണം  80,66,502 ആയി.


ദില്ലി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 86,83,917 ആയി ഉയര്‍ന്നു. 47,905 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇന്നലെ 550 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ് മരണം 1,28,121 ആയി.  4,89,294 പേരാണ് നിലവിൽ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 24 മണിക്കൂറിനിടെ  52,718 പേര്‍ രോഗ മുക്തിനേടിയതോടെ ആകെ രോഗ മുക്തരുടെ എണ്ണം  80,66,502 ആയി. 92.89 ശതമാനമാണ് രോഗമുക്തി നിരക്ക്.

ഇന്നലെ 11,93,358 സാംപിള്‍ പരിശോധിച്ചതായി ഐസിഎംആര്‍ അറിയിച്ചു. ദില്ലിയിൽ കൊവിഡ്  സൂപ്പർ സ്പ്രഡിലേക്ക് നീങ്ങുന്നുവെന്ന എയിംസ് ഡയറക്ടർ രൺദീപ് ഗുലേറിയയുടെ മുന്നറിയിപ്പ് ശരിവച്ച്  പ്രതിദിന വര്‍ധന പുതിയ ഉയരത്തിലെത്തി. ഇന്നലെ 8593 പേരാണ് രോഗ ബാധിതരായത്. പശ്ചിമ ബംഗാളിൽ 3,872 പേർക്കും, മഹാരാഷ്ട്രയിൽ 4,907 പേർക്കുമാണ് കഴിഞ്ഞ ദിവസം രോഗബാധ സ്ഥിരീകരിച്ചത്. 

Latest Videos

click me!