കൊവിഡ് ഭീതി ഒഴിയാതെ മഹാരാഷ്ട്ര, 24 മണിക്കൂറിനിടെ 64 മരണം

By Web Team  |  First Published May 21, 2020, 9:32 PM IST

മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം 41,000 കടന്നു. ഇന്നുമാത്രം 2345 പേർക്ക് കൂടി സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചു


മുംബൈ: കൊവിഡ് മഹാമാരി കൂടുതൽ നാശം വിതച്ച മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം 41,000 കടന്നു. ഇന്നുമാത്രം 2345 പേർക്ക് കൂടി സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 41,642 ആയി. 24 മണിക്കൂറിനിടെ 64 പേരാണ് സംസ്ഥാനത്ത് രോഗം ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണ സംഖ്യ 1454 ആയി ഉയര്‍ന്നു. അതേ സമയം 1408 പേർക്ക് ഇന്ന് രോഗം ഭേദമായെന്നത് ആശ്വാസകരമാണ്. സംസ്ഥാനത്ത് ആകെ 11,726 പേര്‍ക്ക് രോഗം ഭേദമായതായി ആരോഗ്യ വകുപ്പ് അറിയിച്ചു. എന്നാൽ അതേ സമയം മുംബൈ നഗരത്തിൽ രോഗികളുടെ എണ്ണം 25,550 ആയി. നഗരത്തിൽ മാത്രം ഇന്ന് 41 പേരാണ് മരിച്ചത്. 

ഉംപുൺ ചുഴലിക്കാറ്റിൽ 72 മരണം, കൂടുതൽ സഹായം തേടി മമത, രാജ്യം ഒപ്പമെന്ന് മോദി

2,345 new cases & 64 deaths reported in Maharashtra today. Total number of cases in the state is now at 41,642 and death toll stands at 1454: State Health Department

— ANI (@ANI)

Latest Videos

അതേ സമയം തമിഴ്നാട്ടിലും കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധനവാണുണ്ടാകുന്നത്. ഇന്ന് 776 പേർക്ക് കൂടി രോ​ഗം സ്ഥിരീകരിച്ചു. കൊവിഡ് ബാധിച്ച് ഇന്ന് മാത്രം ഏഴ് പേർ മരിച്ചു. രോ​ഗം ബാധിച്ച് തമിഴ്നാട്ടിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 94 ആയി. ചെന്നൈയിൽ മാത്രം ഇന്ന് 567 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇവിടെ രോ​ഗം സ്ഥിരീകരിച്ചവരിൽ ഒരാൾ കേരളത്തിൽ നിന്ന് തിരിച്ചെത്തിയതാണ്. ദില്ലിയിൽ നിന്ന് ട്രെയിനിൽ ചെന്നൈയിലെത്തിയ രണ്ടുപേർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 

ലോക്ക്ഡൗൺ ലംഘിക്കപ്പെടുന്നു, ജാ​ഗ്രത വേണം; സംസ്ഥാനങ്ങൾക്ക് ആഭ്യന്തരമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

 

 

click me!