രാജ്യത്തെ കൊവിഡ് ബാധിതര്‍ 75 ലക്ഷം കടന്നു

By Web Team  |  First Published Oct 18, 2020, 7:05 AM IST

പ്രതിദിന രോഗികളുടെ എണ്ണത്തില്‍ കേരളമാണ് രണ്ടാമത്. മഹാരാഷ്ട്രയില്‍ പുതിയ 250 മരണവും 10,259 പുതിയ കോവിഡ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു.


ദില്ലി: രാജ്യത്തെ കൊവിഡ് ബാധിതര്‍ 75 ലക്ഷം കടന്നു. കര്‍ണാടകത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ 7,000 ത്തില്‍ അധികം വര്‍ധന ഉണ്ടായി. പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തിലും രോഗമുക്തി നിരക്കിലും മഹാരാഷ്ട്രയാണ് ഒന്നാമത്. പ്രതിദിന രോഗികളുടെ എണ്ണത്തില്‍ കേരളമാണ് രണ്ടാമത്. മഹാരാഷ്ട്രയില്‍ പുതിയ 250 മരണവും 10,259 പുതിയ കോവിഡ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു. 4,295 രോഗികള്‍ തമിഴ്നാട്ടില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ ഉണ്ടായി. ഇതോടെ സംസ്ഥാനത്ത് മൊത്തം കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 6,83,486 ലേക്ക് എത്തി. ദില്ലിയില്‍ പുതിയ 3,259 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

click me!