ആശങ്കയായി കൊവിഡ് വ്യാപനം; പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം തുടങ്ങി

By Web Team  |  First Published Apr 23, 2021, 10:31 AM IST

രാജ്യത്ത് 24 മണിക്കൂറിനിടെ 3,32,730 പേ‍‌‍ർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. 2,263 മരണം കൂടി കേന്ദ്ര സ‌‌‍‍‌ർക്കാ‍ർ സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 24,28,616 പേരാണ് രാജ്യത്ത് കൊവിഡ് ചികിത്സയിൽ ഉള്ളതെന്നാണ് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം രാവിലെ പുറത്ത് വിട്ട കണക്ക്.

ദില്ലി: കൊവിഡ് സാഹചര്യം വിലയിരുത്താനായി പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം തുടങ്ങി. കേരളവും യോ​ഗത്തിൽ പങ്കെടുക്കുന്നുണ്ട്. വാക്സീസീൻ ക്ഷാമം പരിഹരിക്കുന്നതിനുള്ള നടപടികൾക്കൊപ്പം തുടർ വിതരണവും പ്രധാനമന്ത്രി വിലയിരുത്തും.12 മണിക്ക് ഓകസിജൻ നിർമ്മാണ കമ്പനി മേധാവികളേയും പ്രധാനമന്ത്രി കാണുന്നുണ്ട്.

ഓക്സിജൻ ക്ഷാമം പരിഹരിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകിയ നിർദ്ദേശങ്ങൾ വിലയിരുത്തുന്ന പ്രധാന മന്ത്രി ഉത്പാദനം കൂട്ടാനുള്ള നിർദ്ദേശവും മുൻപോട്ട് വയ്ക്കും.

Latest Videos

undefined

രാജ്യത്ത് 24 മണിക്കൂറിനിടെ 3,32,730 പേ‍‌‍ർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. 2,263 മരണം കൂടി കേന്ദ്ര സ‌‌‍‍‌ർക്കാ‍ർ സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 24,28,616 പേരാണ് രാജ്യത്ത് കൊവിഡ് ചികിത്സയിൽ ഉള്ളതെന്നാണ് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം രാവിലെ പുറത്ത് വിട്ട കണക്ക്.

രാജ്യത്തെ കൊവിഡ് പ്രതിസന്ധിയില്‍ സ്വമേധയ എടുത്ത കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കാനിരിക്കുകയാണ്. ഓക്സിജന്‍ വിതരണം, വാക്സിന്‍ നയം, മരുന്നുകളുടെ വിതരണം, ലോക്ഡൗണ്‍ പ്രഖ്യാപിക്കാനുള്ള സംസ്ഥാനങ്ങളുടെ അധികാരം എന്നീ വിഷയങ്ങളിലാണ് കോടതി ഇന്നലെ സ്വമേധയ കേസെടുത്തത്.

click me!