ഇന്ത്യ അമേരിക്കയ്‌ക്ക് തൊട്ടുപിന്നിലെത്തിയതായി വേള്‍ഡോ മീറ്ററിന്‍റെ കണക്കാണ് വ്യക്തമാക്കുന്നത്. ലോകത്താകമാനം 26,954,190 പേരിലാണ് കൊവിഡ് കണ്ടെത്തിയത്.
ദില്ലി: കൊവിഡ് 19 രോഗികളുടെ കണക്കില്‍ ബ്രസീലിനെ പിന്നിലാക്കി ഇന്ത്യ രണ്ടാമത്. ബ്രസീലിനേക്കാള്‍ രോഗികള്‍ ഇന്ത്യയിലാണെന്ന് വേള്‍ഡോ മീറ്ററിന്‍റെ കണക്കാണ് വ്യക്തമാക്കുന്നത്. അമേരിക്കയില്‍ 6,410,295 പേര്‍ക്കും ഇന്ത്യയില്‍ 4,109,476 പേര്‍ക്കും ബ്രസീലില്‍ 4,093,586 പേര്‍ക്കുമാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 1,020,310 രോഗികളുള്ള റഷ്യയാണ് നാലാമതെന്നും വേള്‍ഡോ മീറ്റര്‍ വ്യക്തമാക്കുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്‍റെ ഔദ്യോഗിക കണക്ക് പുറത്തുവരുന്നതേയുള്ളൂ.
ലോകത്താകമാനം 26,954,190 പേരിലാണ് കൊവിഡ് കണ്ടെത്തിയത്. 881,406 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ 19,045,491 പേര്‍ രോഗമുക്തി നേടി.