കൊവിഡ് കേസുകളിൽ വീണ്ടും വൻ വർധന; 24 മണിക്കൂറിനിടെ 407 മരണം

By Web Team  |  First Published Jun 26, 2020, 9:44 AM IST

2.85,636 പേർ ഇത് വരെ രോഗമുക്തി നേടി. നിലവിൽ 1,89,463 പേരാണ് രാജ്യത്ത് ആശുപത്രികളിൽ ചികിത്സയിലുള്ളത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താനായി കേന്ദ്ര ആരോ​ഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറി ലാവ് അ​ഗർവാളിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം ഇന്ന് ​ഗുജറാത്തിലെത്തും.


ദില്ലി: രാജ്യത്ത് കൊവിഡ് കേസുകൾ അ‌ഞ്ച് ലക്ഷത്തിലേക്ക് അടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 17,296 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇത് വരെയുള്ള എറ്റവും ഉയർന്ന പ്രതിദിന വർധനവാണ് ഇന്നത്തേത്. ഇതോടെ ഔദ്യോഗിക കണക്കനുസരിച്ച് രോഗബാധിതരുടെ എണ്ണം 4,90,401 ആയി.  407 പേർ കൂടി കൊവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇത് വരെ 15,301 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചതെന്നാണ് ഔദ്യോഗിക കണക്ക്. 

 

S. No. Name of State / UT Active Cases* Cured/Discharged/Migrated* Deaths** Total Confirmed cases*
1 Andaman and Nicobar Islands 16 43 0 59
2 Andhra Pradesh 5760 4988 136 10884
3 Arunachal Pradesh 121 38 1 160
4 Assam 2279 4033 9 6321
5 Bihar 1975 6441 57 8473
6 Chandigarh 88 329 6 423
7 Chhattisgarh 685 1755 12 2452
8 Dadra and Nagar Haveli and Daman and Diu 123 32 0 155
9 Delhi 26586 44765 2429 73780
10 Goa 658 335 2 995
11 Gujarat 6269 21498 1753 29520
12 Haryana 4885 7380 198 12463
13 Himachal Pradesh 353 477 9 839
14 Jammu and Kashmir 2492 3967 90 6549
15 Jharkhand 645 1605 12 2262
16 Karnataka 3720 6670 170 10560
17 Kerala 1761 1943 22 3726
18 Ladakh 582 358 1 941
19 Madhya Pradesh 2435 9619 542 12596
20 Maharashtra 63357 77453 6931 147741
21 Manipur 702 354 0 1056
22 Meghalaya 3 42 1 46
23 Mizoram 115 30 0 145
24 Nagaland 195 160 0 355
25 Odisha 1654 4291 17 5962
26 Puducherry 306 187 9 502
27 Punjab 1457 3192 120 4769
28 Rajasthan 3077 12840 379 16296
29 Sikkim 46 39 0 85
30 Tamil Nadu 30067 39999 911 70977
31 Telangana 6446 4688 230 11364
32 Tripura 270 1019 1 1290
33 Uttarakhand 897 1758 36 2691
34 Uttar Pradesh 6463 13119 611 20193
35 West Bengal 4852 10190 606 15648
  Cases being reassigned to states 8123     8123
  Total# 189463 285637 15301 490401
*(Including foreign Nationals)
**( more than 70% cases due to comorbidities )
#States wise distribution is subject to further verification and reconciliation
#Our figures are being reconciled with ICMR

Latest Videos

2.85,636 പേർ ഇത് വരെ രോഗമുക്തി നേടി. നിലവിൽ 1,89,463 പേരാണ് രാജ്യത്ത് ആശുപത്രികളിൽ ചികിത്സയിലുള്ളത്. മഹാരാഷ്ട്രയിലും ഗുജറാത്തിലും ദില്ലിയിലും രോഗികളുടെ എണ്ണം എറ്റവും കൂടുതൽ. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താനായി കേന്ദ്ര ആരോ​ഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറി ലാവ് അ​ഗർവാളിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം ഇന്ന് ​ഗുജറാത്തിലെത്തും. സംഘം മഹാരാഷ്ട്ര, തെലങ്കാന സംസ്ഥാനങ്ങളിലും സന്ദർശനം നടത്തും. ഇന്നു മുതൽ 29 വരെയാണ് സന്ദർശനം.

 

ബെംഗളൂരു നഗരത്തിലടക്കം കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ കർണാടകത്തിൽ മുഖ്യമന്ത്രി വിളിച്ച സർവ്വകക്ഷിയോ​ഗം യോഗം ഇന്ന് നടക്കും. കൂടുതൽ നിയന്ത്രണങ്ങൾ നടപ്പാക്കുന്നതടക്കമുള്ള കാര്യങ്ങൾ യോ​ഗം ചർച്ചചെയ്യും. പത്താം ക്‌ളാസ് പരീക്ഷയടക്കം നടക്കുന്ന സാഹചര്യത്തിൽ സമ്പൂർണ ലോക്ഡൗൺ പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി യെദ്യൂരപ്പ പറഞ്ഞിരുന്നു. പക്ഷെ കൂടുതൽ മേഖലകൾ കണ്ടെയിൻ ചെയ്യാനാണ് സാധ്യത. ബംഗളുരുവിൽ മാത്രം കഴിഞ്ഞ ദിവസം 113 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യം കണക്കിലെടുത്ത് രാജ്യത്തെ സാധാരണ നിലയിലുള്ള ട്രെയിൻ സർവീസുകൾ ആഗസ്റ്റ് 12 വരെ റദ്ദാക്കിയതായി റെയിൽവേ ഇന്നലെ തന്നെ അറിയിച്ചിരുന്നു. മെയിൽ, എക്‌സ്പ്രസ്, പാസഞ്ചർ, സബർബൻ ട്രെയിനുകൾ റദ്ദാക്കിയെന്നാണ് റെയിൽവെ ബോർഡ് അറിയിച്ചിരിക്കുന്നത്. ജൂലൈ 12 വരെ ബുക്ക് ചെയ്ത എല്ലാ റെഗുലർ ട്രെയിനുകളുടെ ടിക്കറ്റും റദ്ദാക്കി. മുഴുവൻ തുകയും ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് തിരികെ കിട്ടും. എങ്കിലും ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന 230 പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തും. 

click me!