കൊവിഡ് പരിശോധനയ്ക്ക് വിധേയനായെന്നും ഫലത്തിനായി കാത്തിരിക്കുകയാണെന്നും ബിപ്ലബ് ട്വിറ്ററിലൂടെ അറിയിച്ചു.
അകര്‍ത്തല: ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് സ്വയം നിരീക്ഷണത്തില്‍ പോയി. കുടുംബത്തിലെ രണ്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നിരീക്ഷണത്തില്‍ പോയത്. കൊവിഡ് പരിശോധനയ്ക്ക് വിധേയനായെന്നും ഫലത്തിനായി കാത്തിരിക്കുകയാണെന്നും ബിപ്ലബ് ട്വിറ്ററിലൂടെ അറിയിച്ചു. വീട്ടില്‍ നിരീക്ഷണത്തില്‍ തുടരുമെന്നും എല്ലാ മുന്‍കരുതലും സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി
Two of my family members found COVID19 POSITIVE.Other family members found NEGATIVE
I have undergone COVID19 test, result is yet to come
I am following self isolation at my residence & all precautionary measures have been taken
Praying for the speedy recovery of family members
നിലവില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ചതികിത്സയിലാണ്. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും കര്‍ണാടക മുഖ്യമന്ത്രി യദ്യൂരപ്പയും കൊവിഡ് ബാധിച്ച് ചികിത്സയിലാണ്.