യൂട്യൂബ് അടക്കമുള്ള വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളിലൂടെ പ്രശസ്തനായ നടനാണ് രാഹുൽ വോറ, 35 വയസ് മാത്രമായിരുന്നു പ്രായം. അൺഫ്രീഡം എന്ന നെറ്റ്ഫ്ലിക്സ് ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ദില്ലി: ദില്ലിയിൽ കൊവിഡ് ബാധിച്ച് മരിച്ച, നടനും ബ്ലോഗറുമായ രാഹുൽ വോഹ്രയുടെ അവസാന ഫേസ്ബുക്ക് പോസ്റ്റ് നൊമ്പരമാകുന്നു. നല്ല ചികിത്സ തനിക്ക് ലഭിച്ചിരുന്നെങ്കിൽ രക്ഷപ്പെട്ടേനെയെന്നാണ് അവസാനമായി രാഹുൽ വോഹ്ര ഫേസ്ബുക്കിൽ കുറിച്ചത്. ദില്ലിയിലെ രാജീവ് ഗാന്ധി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് രാഹുലിന്റെ മരണം. പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ദില്ലി ആരോഗ്യമന്ത്രി മനീഷ് സിസോദിയയെയും ടാഗ് ചെയ്താണ് ഈ പോസ്റ്റ്.
യൂട്യൂബ് അടക്കമുള്ള വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളിലൂടെ പ്രശസ്തനായ നടനാണ് രാഹുൽ വോറ, 35 വയസ് മാത്രമായിരുന്നു പ്രായം. അൺഫ്രീഡം എന്ന നെറ്റ്ഫ്ലിക്സ് ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
undefined
'നല്ല ചികിത്സ ലഭിച്ചിരുന്നെങ്കിൽ ഞാന്‍ രക്ഷപ്പെടുമായിരുന്നു. പേര് - രാഹുൽ വോഹ്റ, വയസ് 35, ആശുപത്രി രാജീവ് ഗാന്ധി സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ താഹിർപൂർ ദില്ലി, ബെഡ് നമ്പർ 6554 ബി വിംഗ് എച്ഡിയു. വീണ്ടും ജനിക്കും, നല്ല കാര്യങ്ങൾ ചെയ്യും ഇപ്പോൾ എല്ലാ ധൈര്യവും ചോർന്ന് പോയിരിക്കുന്നു.'
ഇങ്ങനെയായിരുന്നു രാഹുലിന്റെ അവസാന ഫേസ്ബുക്ക് പോസ്റ്റ്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona