ഭാരത് ബയോ ടെക്കിന്റെ കൊവാക്സിൻ കുത്തി വെക്കാൻ ആണ് ഡിസിജിഐയുടെ അനുമതി ലഭിച്ചത്. നേരത്തെ സൈഡസ് കാഡിലയുടെ ഡി എൻ എ വാക്സിൻ കുട്ടികളിൽ കുത്തി വെക്കാൻ അനുമതി ലഭിച്ചിരുന്നു.
ദില്ലി: പന്ത്രണ്ട് വയസിന് മുകളിൽ ഉള്ള കുട്ടികളിൽ വാക്സിന്റെ (Covid Vaccine) അടിയന്തര ഉപയോഗത്തിന് അനുമതിയായി. ഭാരത് ബയോ ടെക്കിന്റെ കൊവാക്സിൻ (Covaxin) കുത്തി വെക്കാൻ ആണ് ഡിസിജിഐയുടെ (DCGI) അനുമതി ലഭിച്ചത്. നേരത്തെ സൈഡസ് കാഡിലയുടെ ഡി എൻ എ വാക്സിൻ കുട്ടികളിൽ കുത്തി വെക്കാൻ അനുമതി ലഭിച്ചിരുന്നു.
പത്ത് സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസംഘം, സന്ദർശനം കൊവിഡും ഒമിക്രോണും കൂടിയ ഇടങ്ങളിലേക്ക്
undefined
രാജ്യത്ത് കൊവിഡും ഒമിക്രോണും വ്യപിക്കുന്ന സാഹചര്യത്തിൽ കേരളമടക്കം പത്ത് സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസംഘമെത്തും. കൊവിഡ് വൈറസിന്റെ വ്യാപനം കൂടിയ സംസ്ഥാനങ്ങളിലും വാക്സീനേഷൻ നിരക്ക് കുറഞ്ഞ സംസ്ഥാനങ്ങളിലേക്കുമാണ് കേന്ദ്രത്തിന്റെ വിദഗ്ധ സംഘം സന്ദർശനം നടത്തുന്നത്. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തർപ്രദേശും പഞ്ചാബും പട്ടികയിലുണ്ട്. ഈ സംസ്ഥാനങ്ങളിലെ സ്ഥിതി ഗതികൾ സംഘം നേരിട്ടെത്തി പരിശോധിക്കും.
കൊവിഡ് ആശങ്കയ്ക്ക് ഒപ്പം ഒമിക്രോൺ ഭിതി കൂടി ഉടലെടുത്തതിനാൽ കേന്ദ്രം കൂടുതൽ നിരീക്ഷണവും പരിശോഘനയും വേണമെന്ന് സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നു. രാജ്യത്തെ 20 ജില്ലകളിൽ 5 ശതമാനത്തിന് മുകളിലാണ് കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി (TPR) നിരക്കെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം കഴിഞ്ഞ ദവസം വിശദീകരിച്ചത്. ഇതിൽ 9 എണ്ണം കേരളത്തിലാണ്. എറണാകുളം, ഇടുക്കി, കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്, പത്തനംതിട്ട, തിരുവനന്തപുരം, വയനാട് എന്നിവിടങ്ങളിലാണ് 5 ശതമാനത്തിന് മുകളിൽ ടിപിആർ ഇപ്പോഴുമുള്ളത്.