'ഇതൊക്കെ വീട്ടിലറിയാമോ...'; പാർക്കിന് പുറത്ത് സ്കൂട്ടറിൽ സംസാരിച്ചിരുന്ന യുവതിക്കും യുവാവിനും സദാചാര ആക്രമണം

Published : Apr 11, 2025, 04:15 PM IST
'ഇതൊക്കെ വീട്ടിലറിയാമോ...'; പാർക്കിന് പുറത്ത് സ്കൂട്ടറിൽ സംസാരിച്ചിരുന്ന യുവതിക്കും യുവാവിനും സദാചാര ആക്രമണം

Synopsis

അന്യ മതത്തിൽപ്പെട്ട സ്ത്രീയുമായി എന്തിനാണ് സമയം ചെലവഴിക്കുന്നതെന്ന് യുവാവിനോട് ചോദിക്കുകയും ഇരുവരെ അധിക്ഷേപിക്കുകയും ചെയ്തു.

ബെംഗളൂരു: ബെംഗളൂരുവിൽ സംസാരിച്ച് കൊണ്ടിരുന്ന യുവാവിനും യുവതിക്കും നേരെ സദാചാര ആക്രമണം. ന​ഗരത്തിലെ പാർക്കിന് പുറത്ത് സ്കൂട്ടറിൽ സംസാരിച്ച് കൊണ്ടിരുന്ന യുവതിക്കും യുവാവിനും നേരെയാണ് ആക്രമണമുണ്ടായത്. അഞ്ച് പേർ ചേർന്ന് ഉപദ്രവിക്കുകയും ആക്രമിക്കുകയും ചെയ്തതായി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിന്റെ വീഡിയോയും പുറത്തായി. സ്ത്രീ എവിടെയാണെന്ന് അവളുടെ കുടുംബത്തിന് അറിയാമോ എന്ന് അക്രമികൾ ചോദിക്കുന്നത് വീഡിയോയിൽ കാണാം.

അന്യ മതത്തിൽപ്പെട്ട സ്ത്രീയുമായി എന്തിനാണ് സമയം ചെലവഴിക്കുന്നതെന്ന് യുവാവിനോട് ചോദിക്കുകയും ഇരുവരെ അധിക്ഷേപിക്കുകയും ചെയ്തു. യുവതിയോട് നിങ്ങൾക്ക് നാണമുണ്ടോ എന്ന് ചോദിച്ചു. അക്രമികൾ മരക്കഷ്ണം ഉപയോ​ഗിച്ച് യുവാവിനെ മർദ്ദിച്ചെന്നും പറയുന്നു. സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിൽ, പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ അഞ്ച് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. 

Read More... ജനറൽ ടിക്കറ്റുമായി സ്ലീപ്പർ ക്ലാസിൽ യാത്ര; പിഴയടക്കാൻ ആവശ്യപ്പെട്ട ടിടിഇയ്ക്ക് മർദ്ദനം, ഒരാൾ കസ്റ്റഡിയിൽ

കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ഗിരീഷ് പറഞ്ഞു. അതേസമയം, ശാരീരികമായ അക്രമം നടന്നെന്ന ആരോപണം പൊലീസ് നിഷേധിച്ചു. സംസ്ഥാനത്ത് ഒരു തരത്തിലുള്ള സദാചാര പൊലീസിംഗും സർക്കാർ വെച്ചുപൊറുപ്പിക്കില്ലെന്നും ഇത് ബീഹാറോ ഉത്തർപ്രദേശോ മധ്യപ്രദേശോ അല്ലെന്നും കർണാടക പുരോഗമന സംസ്ഥാനമാണെന്ന് മന്ത്രി പ്രിയങ്ക് ഖാർഗെ പറഞ്ഞു.

Asianet News Live 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അശ്ലീല ഉള്ളടക്കം: എക്സിന് നോട്ടീസയച്ച് കേന്ദ്രം, 72 മണിക്കൂറിനകം നടപടിയെടുത്ത് മറുപടി നൽകാനും നിർദേശം
വെറും 10 മിനിറ്റ് യാത്ര പൂർത്തിയാക്കാൻ വേണ്ടി വന്നത് രണ്ടര മണിക്കൂർ, പാസഞ്ചര്‍ ട്രെയിനില്‍ പോസ്റ്റായ യാത്രക്കാരുടെ ക്ഷമകെട്ടു