രാജ്യത്ത് 44,059 പേര്‍ക്ക് കൂടി കൊവിഡ് ബാധ; രോഗ മുക്തി നിരക്ക് 93.68 %, ദില്ലിയിൽ ആശങ്ക

By Web Team  |  First Published Nov 23, 2020, 10:29 AM IST

കൊവിഡ് വ്യാപനം രൂക്ഷമായ ദില്ലിയില്‍ 24 മണിക്കൂറിനിടെ 121 മരണവും 6,746 പുതിയ കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്. ഈ മാസം ഇത് നാലാം തവണയാണ് മരണം 100 കടക്കുന്നത്. 


ദില്ലി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 91,39,866 ആയി ഉയര്‍ന്നു. പ്രതിദിന വര്‍ധന 44,059 ആണ്. 24 മണിക്കൂറിനിടെ 511 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ മരണം 1,33,738 ആയി. ഇന്നലെ  41,024 പേര്‍ രോഗ മുക്തരായതോടെ രാജ്യത്തെ ആകെ രോഗ മുക്തരുടെ എണ്ണം 85,62,641 ആയി. രോഗ മുക്തി നിരക്ക് 93.68 ശതമാനം. നിലവില്‍ 4,43,486 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. 

കൊവിഡ് വ്യാപനം രൂക്ഷമായ ദില്ലിയില്‍ 24 മണിക്കൂറിനിടെ 121 മരണവും 6,746 പുതിയ കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്. ഈ മാസം ഇത് നാലാം തവണയാണ് മരണം 100 കടക്കുന്നത്. അതിനിടെ പ്രതിരോധ പ്രവർത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ടെന്ന് ദില്ലി സർക്കാർ അറിയിച്ചു. മന്ത്രിമാരുടെ നേതൃത്വത്തില്‍ റോഡുകള്‍ തോറുമുള്ള ബോധവല്ക്കരണവും തുടരുകയാണ്. മഹാരാഷ്ട്രയില്‍ 5,753 പുതിയ കേസുകളും 50 മരണവുമാണ് 24 മണിക്കൂറില്‍ സ്ഥിരീകരിച്ചത്. കർണാടകയില്‍ 1704 ഉം തമിഴ്നാട്ടില്‍ 1655 ഉം ഗുജറാത്തില്‍ 1495 ഉം ആണ് പ്രതിദിന വര്‍ധന. 

Latest Videos

click me!