സംഭവത്തിൽ സോണിയാഗാന്ധി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ആവശ്യപ്പെട്ട് ബിജെപി നേതാക്കൾ രംഗത്തെത്തി. സോണിയാഗാന്ധിയുടെ വാക്കുകൾ മാധ്യമങ്ങൾ വളച്ചൊടിച്ചതാണെന്ന് പ്രിയങ്ക ഗാന്ധിയും പ്രതികരിച്ചു.
ദില്ലി: ബജറ്റ് സമ്മേളനത്തിലെ അഭിസംബോധന വായിച്ച് പാവം സ്ത്രീ തളര്‍ന്നെന്ന രാഷ്ട്രപതിയുടെ പ്രസംഗത്തോടുള്ള സോണിയ ഗാന്ധിയുടെ പ്രതികരണം വന്‍വിവാദത്തില്‍. കടുത്ത അതൃപ്തിയറിയിച്ച് വാര്‍ത്താ കുറിപ്പിറക്കിയ രാഷ്ട്രപതി ഭവന്‍ അന്തസിനെ മുറിവേല്‍പിച്ചുവെന്ന് അപലപിച്ചു. രാഷ്ട്രപതിയേയും രാജ്യത്തെ ആദിവാസി സമൂഹത്തെയും കോണ്‍ഗ്രസിലെ രാജകുടുംബം അപമാനിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കുറ്റപ്പെടുത്തി. രാഷ്ട്രപതിയോട് എക്കാലവും ബഹുമാനമേയുള്ളൂവെന്നും സോണിയ ഗാന്ധിയുടെ വാക്കുകള്‍ വളച്ചൊടിക്കപ്പെട്ടെന്നും പ്രിയങ്ക ഗാന്ധി പ്രതിരോധം പറഞ്ഞു.
ഒരു മണിക്കൂറിലേറെ നീണ്ട രാഷ്ട്രപതിയുടെ അഭിസംബോധനയോടുള്ള സോണിയ ഗാന്ധിയുടെ ഈ പരമാര്‍ശമാണ് വന്‍ വിവാദമായിരിക്കുന്നത്. പാവം സ്ത്രീ. പ്രസിഡന്‍റ് വായിച്ച് തളര്‍ന്നു. ഒടുവില്‍ സംസാരിക്കാന്‍ നന്നേ ബുദ്ധി മുട്ടി. പാവം. പിന്നാലെ കടുത്ത അതൃപ്തിയുമായി രാഷ്ട്പതി ഭവന്‍റെ വാര്‍ത്താ കുറിപ്പ് എത്തി. രാഷ്ട്രപതി ഭവന്‍റെ അന്തസിന് മുറിവേല്‍പിക്കുന്ന വാക്കകള്ളാണ്. പ്രസംഗത്തിലെവിടെയും തളര്‍ച്ച തോന്നിയിട്ടില്ല. സമൂഹത്തിന് വേണ്ടി സംസാരിക്കുമ്പോള്‍ തളര്‍ച്ച തോന്നില്ല. പ്രതികരണം ഒഴിവാക്കമായിരുന്നുവെന്നും അസാധാരണ നടപടിയില്‍ രാഷ്ട്രപതി ഭവന്‍ പ്രതികരിച്ചു. പ്രധാനമന്ത്രിയുള്‍പ്പെടെയുള്ള നേതാക്കള്‍ വന്‍ വിവാദമാക്കി. ആദിവാസികളോടുള്ള അവജ്ഞയാണ് സോണിയ ഗാന്ധിയുടെ വാക്കുകളില്‍ പ്രതിഫലിച്ചതെന്ന് കുറ്റപ്പെടുത്തി. സോണിയ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു. സോണിയക്കൊപ്പം നിന്ന് പ്രസംഗം മടുപ്പുണ്ടാക്കുന്നതാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞതതും ചൂണ്ടിക്കാട്ടി കോണ്‍ഗ്രസിന്‍റെ രാജ കുടുംബം രാജ്യത്തെ അപമാനിച്ചെന്ന് ആരോപിച്ചു.
ആരോപണം തള്ളിയ പ്രിയങ്ക ഗാന്ധി രാഷ്ട്രപതിയെ തന്‍റെ അമ്മ അപമാനിച്ചിട്ടില്ലെന്ന് വിശദീകരിച്ചു. വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. പാര്‍ലമെന്‍റ് മന്ദിര ഉദ്ഘാടനത്തിന് ക്ഷണിക്കാതെ ബിജെപിയാണ് രാഷ്ട്രപതിയെ അപമാനിച്ചതെന്ന് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയും പ്രതികരിച്ചു. രാഷ്ട്രപതി ഭവന്‍റെ അസാധാരണ നടപടിയില്‍ ബിജെപി ആരോപണങ്ങളുടെ മൂര്‍ച്ച കൂട്ടുകയാണ്. രാഷ്ട്രപതി ഭവന്‍ പ്രസ്താവനയിറക്കിയ സാഹചര്യത്തില്‍ സോണിയ ഗാന്ധി വിശദീകരണം നല്‍കിയേക്കും. വഖഫ് ബില്ലടക്കം സര്‍ക്കാരിനെതിരെ നാളെ മുതല്‍ തുടങ്ങുന്ന ബജറ്റ് സമ്മേളനത്തില്‍ ആക്രമണം കടുപ്പിക്കാന്‍ പ്രതിപക്ഷം നീക്കം നടത്തുന്നതിനിടെയാണ് സോണിയയുടെ വാക്കുകള്‍ തിരിച്ചടിക്കാന്‍ ബിജെപി ആയുധമായിരിക്കുന്നത്.
പാലക്കാട് മോട്ടോർ വാഹന വകുപ്പ് പോസ്റ്റുകളിൽ വീണ്ടും മിന്നൽ പരിശോധന; ഇത്തവണ പിടികൂടിയത് 1.61 ലക്ഷം രൂപ
https://www.youtube.com/watch?v=Ko18SgceYX8