ഹൈക്കമാന്റിനെ മറികടന്ന് സിദ്ധരാമയ്യ, കോലാറിൽ നിന്ന് ജനവിധി തേടുമെന്ന് പ്രഖ്യാപനം

By Web Team  |  First Published Jan 9, 2023, 4:07 PM IST

കോൺഗ്രസ് സ്ഥാനാർഥിപ്പട്ടിക ഇത് വരെ പുറത്ത് വന്നിട്ടില്ലെന്നിരിക്കെയാണ് ഹൈക്കമാന്റിനെ മറികടന്ന് മുൻ കർണാടക മുഖ്യമന്ത്രിയുടെ നിർണായക പ്രഖ്യാപനം. 


ബംഗ്ലൂരു : ഹൈക്കമാന്റിനെ മറികടന്ന് കർണാടകയിൽ നിർണായക നീക്കവുമായി കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ. 2023 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ കോലാറിൽ നിന്ന് ജനവിധി നേടുമെന്ന് പ്രഖ്യാപിച്ചു. കോൺഗ്രസ് സ്ഥാനാർഥിപ്പട്ടിക ഇത് വരെ പുറത്ത് വന്നിട്ടില്ലെന്നിരിക്കെയാണ് ഹൈക്കമാന്റിനെ മറികടന്ന് മുൻ കർണാടക മുഖ്യമന്ത്രിയുടെ നിർണായക പ്രഖ്യാപനം. ബദാമിയിൽ നിന്നായിരുന്നു നേരത്തെ സിദ്ധരാമയ്യ മത്സരിച്ച് വിജയിച്ചത്.    

Latest Videos

 

സിദ്ധരാമയ്യയുടെ കൈയ്യും പിടിച്ച് രാഹുലിന്റെ 'കൂട്ടയോട്ടം', ഭാരത് ജോഡോ യാത്രയിലെ വൈറൽ ദൃശ്യം - വീഡിയോ

സിദ്ധരാമയ്യക്കെതിരായ പുസ്തകത്തിന്‍റെ പ്രകാശനം കോടതി തടഞ്ഞു

സിദ്ധരാമയ്യക്കെതിരായ പുസ്തകത്തിന്‍റെ പ്രകാശനം അവസാന നിമിഷം കോടതി തടഞ്ഞു. സിദ്ധരാമയ്യയുടെ മകൻ യതീന്ദ്ര സിദ്ധരാമയ്യ നൽകിയ ഹർജി പരിഗണിച്ച കർണാടക ജില്ലാ കോടതി പുസ്തകത്തിന്‍റെ പ്രകാശനം തടയുകയായിരുന്നു. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ പുസ്തകം പ്രസിദ്ധീകരിക്കുന്നതും വിതരണം ചെയ്യുന്നതും തടഞ്ഞുകൊണ്ടാണ് കോടതി ഉത്തരവിട്ടത്. അഡീ. സിറ്റി ആൻഡ് സിവിൽ സെഷൻസ് ജഡ്ജ് ആണ് പ്രകാശനം തടഞ്ഞത്. കർണാടകയിടെ ബിജെപി മന്ത്രിയാണ് സിദ്ധരാമയ്യയെക്കുറിച്ച് പുസ്തകം പുറത്തിറക്കാൻ തീരുമാനിച്ചത്. സിദ്ധരാമയ്യയുടെ ഭരണകാലത്തെക്കുറിച്ച് ഗുരുതരമായ ആരോപണങ്ങളുന്നയിക്കുന്നതാണ് ബി ജെ പി മന്ത്രിയുടെ പുസ്തകം. 

സിദ്ധരാമയ്യയെ ടിപ്പുസുൽത്താനായി ചിത്രീകരിച്ച് പുസ്തകമിറക്കാൻ ബിജെപി, ഗുരുതര ആരോപണം, കോൺഗ്രസ് കോടതിയിലേക്ക്

സിദ്ധരാമയ്യയെ ടിപ്പുസുൽത്താന്‍റെ വേഷത്തിൽ ചിത്രീകരിക്കുന്ന ഒരു കാർട്ടൂണാണ് പുസ്തകത്തിന്‍റെ മുഖചിത്രമായി ഉൾപ്പെടുത്തിയിരുന്നത്. സിദ്ധരാമയ്യയുടെ ഭരണകാലത്ത് ശരിഅത്ത് നിയമം നടപ്പാക്കാനും ഹലാൽ നിർബന്ധമാക്കാനും മുഖ്യമന്ത്രി തീരുമാനിച്ചിരുന്നുവെന്നതടക്കമുള്ള ആരോപണങ്ങളടക്കം പുസ്തകത്തിൽ ഉണ്ടെന്നാണ് വിവരം. കർണായകയിലെ വിദ്യാഭ്യാസമന്ത്രിയും ബി ജെ പി നേതാവുമായ അശ്വത്ഥ് നാരായണന്‍റെ പുസ്തകം മൂന്ന് മണിക്ക് പ്രകാശനം ചെയ്യാനിരിക്കെയാണ് കർണാടക ജില്ലാ കോടതിയുടെ ഇടപെടൽ ഉണ്ടായത്.

click me!