സോണിയ ഗാന്ധിയുടെ ചോദ്യം ചെയ്യൽ: രാജ്യമെമ്പാടും ശക്തമായ പ്രതിഷേധത്തിന് കോൺഗ്രസ് തീരുമാനം

By Web TeamFirst Published Jul 14, 2022, 6:15 PM IST
Highlights

നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധിക്ക് വീണ്ടും ഇഡി നോട്ടീസ് നൽകിയിരുന്നു. ഈ മാസം 21 ന് ഹാജരാകണം എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്

ദില്ലി: സോണിയ ഗാന്ധിയെ നാഷണൽ ഹെറാൾഡ് കേസിൽ എൻഫോഴ്സ്മെന്റ് വിഭാഗം ചോദ്യം ചെയ്യുന്നതിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്താൻ കോൺഗ്രസ് തീരുമാനം. ഇന്ന് ചേർന്ന കോൺഗ്രസ് ദേശീയ നേതൃ യോഗത്തിലാണ് പ്രതിഷേധം സംബന്ധിച്ച തീരുമാനം. ദില്ലിയിലും എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും കോൺഗ്രസ് പ്രതിഷേധിക്കും. 25,000 ത്തിൽ കുറയാതെ പ്രവർത്തകരെ പ്രതിഷേധത്തിൽ പങ്കെടുപ്പിക്കാനാണ് നിർദ്ദേശം. എം പി മാർ ദില്ലിയിൽ പ്രതിഷേധിക്കും. സോണിയ ഗാന്ധിയുടെ ചോദ്യം ചെയ്യൽ അവസാനിക്കുന്നത് വരെ പ്രതിഷേധം സംഘടിപ്പിക്കും.

കന്യാകുമാരി മുതൽ കശ്മീർ വരെ, കോൺഗ്രസ് 'ഭാരത് ജോഡോ' യാത്ര ഒക്ടോബര്‍ 2 മുതൽ

നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധിക്ക് വീണ്ടും ഇഡി നോട്ടീസ് നൽകിയിരുന്നു. ഈ മാസം 21 ന് ഹാജരാകണം എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സോണിയ ഗാന്ധിയുടെ ആരോഗ്യം സംബന്ധിച്ച കാരണങ്ങളെ തുടർന്ന് ചോദ്യം ചെയ്യൽ നേരത്തെ നീട്ടിയിരുന്നു.

'പാർട്ടിയെ ഐസിയുവിലാക്കുന്നു'; പുന:സംഘടനക്കെതിരെ കെ മുരളീധരൻ

Latest Videos

ഇതേ കേസിൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി രാഹുൽ ഗാന്ധിയെ ഇഡി ചോദ്യം ചെയ്തിരുന്നു. അഞ്ച് ദിവസം അന്‍പതിലേറെ മണിക്കൂറാണ് രാഹുൽ ഇഡിക്ക് മുന്നിലിരുന്നത്. സോണിയയുടെ കൂടി മൊഴിയെടുത്ത ശേഷം രാഹുലിനെ വീണ്ടും ചോദ്യം ചെയ്യാനാണ് ഇഡിയുടെ നീക്കം. നാഷണൽ ഹെറാൾഡ് പത്രത്തിന്റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജേണൽസ് കമ്പനിയും രാഹുൽ ഡയറക്ടറായ യങ് ഇന്ത്യ ലിമിറ്റഡ് കമ്പനിയും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചും, യങ് ഇന്ത്യ ലിമിറ്റഡ് കൊൽക്കത്ത ആസ്ഥാനമായുള്ള ഡോടെക്സ് മെർക്കന്റൈസ് എന്ന കമ്പനിയുമായി നടത്തിയ സാമ്പത്തിക ഇടപാടുകളുമായും ബന്ധപ്പെട്ടാണ് ഇഡി രാഹുലിൽ നിന്നും വിവരങ്ങൾ തേടിയത്. ഇതുമായി ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കാൻ കൂടുതൽ സമയം രാഹുൽ തേടിയിട്ടുണ്ട്. 

ദ്രൗപദി മുർമു പ്രതിനിധാനം ചെയ്യുന്നത് ദുഷിച്ച തത്വശാസ്ത്രത്തെ,പിന്നാക്ക വിഭാഗങ്ങൾ രക്ഷപ്പെടുമോയെന്നും കോൺഗ്രസ്

click me!