കനയ്യ കുമാറിനെ ആക്രമിച്ചത് ബിജെപി സ്ഥാനാര്‍ത്ഥിയുടെ കൂട്ടാളികളെന്ന് കോൺഗ്രസ്; പരാതി നല്‍കും

പരാജയം ഭയക്കുന്ന ബിജെപി, അവരുടെ സ്വഭാവം കാണിക്കുകയാണ് എന്ന് കെസി വേണുഗോപാൽ പറഞ്ഞു.  ഇത്തരം വൃത്തികെട്ട രീതിയിലൂടെ ഭയപ്പെടുത്താൻ ആവില്ലെന്നും കെസി വേണുഗോപാല്‍


ദില്ലി: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ദില്ലിയിലെ കോൺഗ്രസ് സ്ഥാനാര്‍ത്ഥി കനയ്യ കുമാറിനെതിരെയുണ്ടായ ആക്രമണത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകും എന്ന് കോൺഗ്രസ്. കനയ്യ കുമാറിനെ ആക്രമിച്ചത് ബിജെപി സ്ഥാനാര്‍ത്ഥി മനോജ് തീവാരിയുടെ കൂട്ടാളികളെന്നും കോൺഗ്രസ് ആരോപിക്കുന്നു.

പരാജയം ഭയക്കുന്ന ബിജെപി, അവരുടെ സ്വഭാവം കാണിക്കുകയാണ് എന്ന് കെസി വേണുഗോപാൽ പറഞ്ഞു.  ഇത്തരം വൃത്തികെട്ട രീതിയിലൂടെ ഭയപ്പെടുത്താൻ ആവില്ലെന്നും കെസി വേണുഗോപാല്‍. 

Latest Videos

കനയ്യ കുമാറിനെ ആക്രമിച്ച പ്രതികളില്‍ രണ്ടുപേർ നേരത്തെ മസ്ജിദിൽ കയറി ബഹളമുണ്ടാക്കിയ കേസിലെ പ്രതികളാണെന്നാണ് വിവരം. പ്രതികൾ മനോജ് തിവാരിക്ക് ഒപ്പം നിൽക്കുന്ന ചിത്രവും,  തോക്കുമായി കറങ്ങുന്ന വീഡിയോയും പുറത്തായിട്ടുണ്ട്.

ഇന്നലെ വൈകീട്ടാണ് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ കനയ്യ കുമാറിനെ മാല അണിയിക്കാനെന്ന വ്യാജേന എത്തിയ  യുവാക്കള്‍ അദ്ദേഹത്തെ ആക്രമിച്ചത്. കനയ്യ കുമാര്‍ രാജ്യത്തെ ഭിന്നിപ്പിക്കുന്നുവെന്നും സൈനികര്‍ക്കെതിരെ സംസാരിക്കുന്നുവെന്നുമാണ് ആക്രമിക്കാനെത്തിയ യുവാക്കള്‍ വിളിച്ചുപറഞ്ഞത്. കനയ്യ കുമാറിനെ ആക്രമിച്ചതിന് പുറമെ എഎപി വനിതാ എംഎല്‍എയോട് ഇവര്‍ മോശമായി പെരുമാറിയെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്.

Also Read:- വീണ്ടും വിവാദ പ്രസംഗവുമായി മോദി; 'ജനങ്ങളുടെ സമ്പത്ത് കോൺഗ്രസ്-എസ്പി സഖ്യം വോട്ട് ജിഹാദ് ആളുകള്‍ക്ക് നല്‍കും'

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

click me!