പടക്കത്തിന് പൂർണ വിലക്ക്, നിർമിക്കാനോ വിൽക്കാനോ വാങ്ങാനോ പാടില്ല; ദില്ലിയിലെ നിയന്ത്രണം 2025 ജനുവരി 1 വരെ

By Web TeamFirst Published Sep 10, 2024, 3:07 PM IST
Highlights

ശൈത്യകാലത്തെ വായു മലിനീകരണ സാധ്യതയ്ക്ക് തടയിടാനാണ് ശ്രമം. സംസ്ഥാന പരിസ്ഥിതി മന്ത്രി ഗോപാൽ റായിയാണ് ഇക്കാര്യം അറിയിച്ചത്.

ദില്ലി: ദില്ലിയിൽ പടക്കം ഉപയോഗം വിലക്കി സർക്കാർ ഉത്തരവ്. ജനുവരി 1 വരെ പടക്കങ്ങൾ നിർമ്മിക്കാനും സൂക്ഷിക്കാനും വിൽക്കാനും അനുമതിയില്ല. ശൈത്യകാലത്തെ വായു മലിനീകരണ സാധ്യതയ്ക്ക് തടയിടാനാണ് ശ്രമം. സംസ്ഥാന പരിസ്ഥിതി മന്ത്രി ഗോപാൽ റായിയാണ് ഇക്കാര്യം അറിയിച്ചത്.

എല്ലാത്തരം പടക്കങ്ങളുടെയും ഉൽപ്പാദനവും സംഭരണവും വിൽപ്പനയും ഉപയോഗവും സമ്പൂർണമായി നിരോധിച്ചെന്നാണ് മന്ത്രി അറിയിച്ചത്. പടക്കങ്ങളുടെ ഓൺലൈൻ ഡെലിവറിക്കും വിലക്കുണ്ട്. ഈ നിരോധനം ഡൽഹി പോലീസ്, ഡൽഹി മലിനീകരണ നിയന്ത്രണ സമിതി, റവന്യൂ വകുപ്പ് എന്നിവ ചേർന്ന് ഉറപ്പാക്കും. ഉത്തരവ് പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സംയുക്ത പദ്ധതി തയ്യാറാക്കും.

Latest Videos

ഉത്സവ കാലത്ത് അവസാന നിമിഷം നിരോധനം ഏർപ്പെടുത്തിയാൽ പടക്ക വ്യാപാരികൾക്കുണ്ടാകുന്ന അസൌകര്യം ഒഴിവാക്കാനാണ് നേരത്തെ തന്നെ ഇക്കാര്യം അറിയിക്കുന്നതെന്ന്  മന്ത്രി അറിയിച്ചു. പടക്കം പൊട്ടിക്കുന്നതിന് പകരം ദീപങ്ങളും മധുര പലഹാരങ്ങളും ഉപയോഗിച്ച് ഉത്സവങ്ങൾ ആഘോഷിച്ച് വായുമലിനീകരണത്തിനെതിരെ പൊരുതണമെന്ന് സർക്കാർ ജനങ്ങളോട് ആവശ്യപ്പെട്ടു. വായുമലിനീകരണം തടയാൻ ജനങ്ങളുടെ കൂട്ടായ പ്രവർത്തനം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.

ഈ നിരോധനം തണുപ്പുള്ള മാസങ്ങളിലെ വായു മലിനീകരണത്തെ ചെറുക്കാൻ ലക്ഷ്യമിട്ടുള്ള 21 പോയിന്‍റ് വിന്‍റർ ആക്ഷൻ പ്ലാനിന്റെ ഭാഗമാണ്. സുപ്രീം കോടതി ഇടപെടലിനെ തുടർന്ന് 2017-ലാണ് ആദ്യമായി പടക്ക നിരോധനം നടപ്പിലാക്കിയത്. 2020 മുതൽ എല്ലാ ശൈത്യകാലത്തും സർക്കാർ എല്ലാ പടക്കങ്ങൾക്കും വിലക്ക് ഏർപ്പെടുത്തുന്നുണ്ട്. 

28 ബോക്സുകൾ, ട്രെയിനിൽ നിന്ന് 1600 കിലോയോളം പഴകിയ മട്ടണും ചിക്കനും പിടികൂടി, പുഴുവരിച്ച ഇറച്ചി നശിപ്പിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!